കൊല്ലം: പട്ടാപ്പകല്‍ വീട്ടമ്മയെ യുവാവ് കുത്തിക്കൊന്നു. കൊലപാതക ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലിസിന് കൈമാറി.[www.malabarflash.com]
കുളത്തുപ്പുഴ ഇ എസ് എം കോളനിയില്‍ പാറവിള വീട്ടില്‍ മേരിക്കുട്ടി വര്‍ഗീസ് ആണ് കൊല്ലപ്പെട്ടത്. സംഭവ ശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ച തമിഴനാട് മധുര അമ്പരടി ബാബു നഗര്‍ സ്വദേശി സനീഷിനെ(27) നാട്ടുകാര്‍ പിടികൂടി പോലിസിന് കൈമാറി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ ആണ് സംഭവം. ഇഎസ്എം കോളനിയിലുള്ള മേരികുട്ടിയുടെ വീട്ടില്‍ മൂന്നുമണിയോടെ എത്തിയ സനിഷ് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കുത്തേറ്റു പുറത്തേക്ക് ഓടിയ മേരികുട്ടി വീടിന് മുന്നില്‍ റോഡുവക്കില്‍ വീണു. ഉടന്‍ തന്നെ നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷികനായില്ല.
കൊല്ലപ്പെട്ട മേരികുട്ടിയുടെ മുംബെയില്‍ ജോലി ചെയ്യുന്ന മകളുമായി ഫേസ് ബുക്കില്‍ കൂടി പരിചയപ്പെട്ട സനീഷ് വിവാഹം ആലോചിച്ചുവെങ്കിലും വീട്ടുകാര്‍ തടസ്സം നിന്നതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലിസ് പറയുന്നത്. പിടിയിലായ സതീഷിനെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.
No comments:
Post a Comment