Latest News

ശോഭാ സുരേന്ദ്രന്‍ നിരാഹാര സമരപ്പന്തലില്‍ വച്ച് കുടിച്ചത് ജ്യൂസോ എനര്‍ജി ഡ്രിങ്കോ ? വീഡിയോ വൈറല്‍

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നിരാഹാരം അനുഷ്ഠിക്കുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ സ്റ്റീല്‍ ഗ്ലാസില്‍ പാനീയം കുടിക്കുന്ന വീഡിയോ പുറത്ത്.[www.malabarflash.com]

തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്ന് ശോഭാസുരേന്ദ്രനും ബി.ജെ.പി നേതൃത്വവും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശോഭാസുരേന്ദ്രന്‍ പാനീയം കുടിക്കുന്ന വീഡിയോ പുറത്ത് വന്നത്.

രണ്ട് സത്രീകള്‍ മറഞ്ഞു നിന്ന് ഗ്ലാസ് കൊടുക്കുകയും അത് വാങ്ങി ശോഭാസുരേന്ദ്രന്‍ കുടിക്കുകയും ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നത്. ശേഷം ഷാളുകൊണ്ട് മുഖം തുടയ്ക്കുന്നതും വീഡിയോയില്‍ കാണാം. 'ശോഭാ സുരേന്ദ്രന്‍ ഗ്ലാസില്‍ ജ്യൂസ് കുടിക്കുന്ന വീഡിയോ പുറത്ത്' എന്ന അടിക്കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നത്. ശോഭാ സുരേന്ദ്രന്‍ എനര്‍ജി ഡിംഗ്‌സാണ് കുടിച്ചതെന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നു.

ശബരിമലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ ബി.ജെ.പി നിരാഹാര സമരം ആരംഭിച്ചത്. ആദ്യം എഎന്‍ രാധാകൃഷ്ണനും പിന്നീട് സികി പത്മനാഭനും നിരാഹാര സമരം നടത്തി. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഇവര്‍ പിന്‍മാറിയതോടെ ആണ് ശോഭ സുരേന്ദ്രന്‍ സമരം ഏറ്റെടുത്തത്.

ശബരിമലയിലെ ഭക്തര്‍ക്കെതിരായ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഈ മാസം മൂന്നിനാണ് ബി.ജെ.പി നിരാഹാര സമരം തുടങ്ങിയത്. പത്താം ദിവസമായെങ്കിലും ശോഭാ സുരേന്ദ്രന്റെ മുഖത്ത് യാതൊരു ക്ഷീണവും കാണുന്നില്ല എന്നും സോഷ്യല്‍മീഡിയയില്‍ ആളുകള്‍ ട്രോളുകളിലൂടെ എടുത്ത് കാട്ടുന്നുണ്ട്.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.