കാഞ്ഞങ്ങാട്: സാമൂഹിക പ്രവര്‍ത്തകനും അജാനൂര്‍ കടപ്പുറത്തെ പ്രാദേശിക മുസ്‌ലീം ലീഗ് നേതാവുമായ എ അബ്ദുല്ലയുടെ പ്രഭാത സവാരി ഇപ്പോള്‍ കുതിരപ്പുറത്താണ്. സഹോദര പുത്രനും അബുദാബിയിലെ വ്യാപാരിയുമായ അസ്‌കര്‍ എറണാകുളത്ത് നിന്നും കൊണ്ടുവന്ന രണ്ട് കുതിരകളില്‍ ഒന്നിലാണ് അബ്ദുല്ലയുടെ സവാരി.[www.malabarflash.com]
പുലര്‍ച്ചെ അജാനൂര്‍ കടപ്പുറം തീരദേശപാതയിലുടെയുള്ള കുതിര സവാരി ജനങ്ങള്‍ക്ക് കൗതുക കാഴ്ചയായി. ലക്ഷകണക്കിന് രൂപ ചിലവഴിച്ചാണ് അസ്‌കര്‍ രണ്ട് കുതിരകള്‍ സ്വന്തമാക്കിയത്. ഇവ രണ്ടും അജാനൂര്‍ കടപ്പുറത്തെ ഇവരുടെ വീട്ടുപറമ്പില്‍ പ്രത്യേകം സജ്ജമാക്കിയ കുതിരാലയത്തില്‍ കഴിയുന്നുണ്ട്.

കുതിരകളുടെ ഭക്ഷണത്തിനും പരിപാലനത്തിനുമായി ദിനംപ്രതി ആയിരകണക്കിന് രൂപയും ചെലവുണ്ട്. മൃഗസ്‌നേഹിയായ അസ്‌കറിനും ഹജ്ജ് വളണ്ടിയറും മുസ്‌ലീം സര്‍വ്വീസ് സൊസൈറ്റി ജില്ലാവൈസ് പ്രസിഡണ്ടും കൂടിയായ പിതൃസഹോദരന്‍ എ അബ്ദുള്ളയുടെയും കുതിര മുഹബത്ത് കാണാന്‍ നഗരത്തില്‍ നിന്നും ഒട്ടേറെപേര്‍ അജാനൂര്‍ കടപ്പുറത്തേക്ക് എത്തുന്നുണ്ട്.
No comments:
Post a Comment