Latest News

കുഞ്ഞാലിക്കുട്ടി പാർലമെന്‍റിൽ ഹാജരാവാത്തത് സമുദായ വഞ്ചന -ഐ.എൻ.എൽ

തിരുവനന്തപുരം: മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസായ ദിവസം മുസ്‍ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പാര്‍ലമെന്‍റില്‍ ഹാജരാകാത്തതിനെ വിമർശിച്ച് ഐ.എൻ.എൽ. കുഞ്ഞാലിക്കുട്ടിയുടേത് സമുദായവഞ്ചനയാണെന്ന് ഐ.എൻ.എൽ ആരോപിച്ചു.[www.malabarflash.com]

പ്രവാസിയുടെ മകന്‍റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി കുഞ്ഞാലിക്കുട്ടി നാട്ടിൽ തന്നെ നിന്നുവെന്നാണ് ആരോപണം. സംഭവം സമൂഹ മാധ്യമങ്ങളിലടക്കം ചർച്ചയായിട്ടുണ്ട്. മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ വ്യാഴാഴ്ച ചര്‍ച്ചക്ക് വരുമെന്ന കാര്യം കഴിഞ്ഞ ആഴ്ച തന്നെ വ്യക്തമായിരുന്നു.

ഭരണഘടന ഉറപ്പ് നല്‍കുന്ന മുസ്‍ലിം വ്യക്തിനിയമങ്ങളെ നിരാകരിക്കുന്ന ബില്ലായിട്ടും കുഞ്ഞാലിക്കുട്ടി മാറി നിന്നത് സമസ്ത ഇ.കെ വിഭാഗത്തിലും കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ദിവസം കുഞ്ഞാലിക്കുട്ടി വോട്ട് ചെയ്യാന്‍ പോകാതിരുന്ന സംഭവവും ഒരു വിഭാഗം ഈസമയം ഉയർത്തിക്കാട്ടുന്നുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.