Latest News

ഏഴാമത് ബി.കെ മാസ്റ്റര്‍ അവാര്‍ഡ് എന്‍.എ. അബൂബക്കറിനും, ഡോ. അബ്ദുസമദിനും

ഉദുമ: ഏഴാമത് ബി.കെ. മാസ്റ്റര്‍ അവാര്‍ഡിന് കാസറകോട് പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃസ്ഥാനം അലങ്കരിക്കുകയും പ്രശസ്തനായ വിദ്യാഭ്യാസ വിചക്ഷണനുമായ എന്‍.എ. അബൂബക്കറിനെയും, ഔദ്യോഗിക ജീവിതത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് ജനകീയ ഡോക്ടര്‍” എന്ന നാമധേയത്തിന് അര്‍ഹനായ ഡോക്ടര്‍. ഗ്രാമീണ ജനതയുടെ എല്ലാവിധ ആരോഗ്യപ്രവര്‍ത്തനങ്ങളിലും സജീവമായ അബ്ദുല്‍ സമദിനെയും തിരഞ്ഞെടുത്തു.[www.malabarflash.com]

ഉദുമ എഡ്യുക്കേഷണല്‍ ട്രസ്റ്റിന്റെ സ്ഥാപക ഡയറക്ടറും ഇന്ത്യക്കകത്തും പുറത്തുമായി നാലരപതിറ്റാണ്ട് അധ്യാപന ജീവിതം നയിച്ച ബി.കെ. മാസ്റ്റര്‍ എന്നറിയപ്പെടുന്ന ബി.കെ. മുഹമ്മദ് കുഞ്ഞി മാസ്റ്റരുടെ സ്മരണക്കായ് ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്‌

ഡിസംബര്‍ 29 ശനിയാഴ്ച രാഴിലെ 11 മണിക്ക് ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ കര്‍ണാടകയിലെ ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ ഹാരിസ് അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് അക്കര, സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് ജലീല്‍ കാപ്പില്‍, മുന്‍ പി.ടി.എ. പ്രസിഡണ്ടുമാരായ ഫാറൂക് കാസ്മി, ജംഷീദ്, പ്രൈമറി എച്ച് എം. സരോജിനി ഭായ്, അപ്പര്‍ പ്രൈമറി എച്ച്.എം. പ്രിയ, അക്കാദമി പ്രിന്‍സിപ്പാള്‍ ബാലകൃഷ്ണന്‍ എം., പി.ആര്‍.ഒ മുജീബ് മാങ്ങാട് എന്നിവര്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.