Latest News

101 രൂപക്ക് സ്മാര്‍ട്ഫോണ്‍; ഉത്സവകാല ആനകൂല്യങ്ങളുമായി വിവോ

കൊച്ചി: മുന്‍നിര സ്മാര്‍ട്ഫോണ്‍ കമ്പനിയായ വിവോ ഉത്സവകാല ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. പതിനായിരം രൂപക്ക് മുകളിലുള്ള സ്മാര്‍ട്ഫോണുകള്‍ വെറും 101രൂപ നല്‍കി സ്വന്തമാക്കാം. ബാക്കി തുക ആറ് നിശ്ചിത തവണകളായി നല്‍കാനുള്ള ഇഎംഐ സൗകര്യമാണ് വിവോ ഒരുക്കുന്നത്.[www.malabarflash.com]

രാജ്യത്തുടനീളമുള്ള വിവോയുടെ പാര്‍ട്ണര്‍ സ്റ്റോറുകള്‍ വഴി ഡിസംബര്‍ 31 വരെയാകും ആനുകൂല്യങ്ങള്‍ ലഭ്യമാകുക.

പാന്‍കാര്‍ഡ്, വോട്ടര്‍ ഐഡി, ആധാര്‍ കാര്‍ഡ് തുടങ്ങിയ തിരിച്ചറിയല്‍ രേഖകളുമായി അംഗീകൃത വിവോ സ്റ്റോറുകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് വിവോയുടെ ഏറ്റവും പുതിയ നെക്സ്, വി11, വി11പ്രോ, വൈ95, വൈ83 പ്രോ, വൈ81-4ജി തുടങ്ങിയ ഫോണുകള്‍ വെറും 101രൂപ നല്‍കി സ്വന്തമാക്കാം. ശേഷിച്ച തുക ആറ് നിശ്ചിത തവണകളായി അടക്കുവാനുള്ള ഇഎംഐ സൗകര്യം വിവോ സ്റ്റോറുകള്‍ ലഭ്യമാക്കും.

എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ്, ഇഎംഐ ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്ക് പൂജ്യം ഡൗണ്‍ പേയ്‌മെന്റും, അഞ്ച് ശതമാനം അധിക ക്യാഷ് ബാക്ക് സൗകര്യവും ലഭിക്കും. എച്ച്ഡിബി ആറ് മാസ ഇഎംഐ സംവിധാനത്തിന് പൂജ്യം ഡൗണ്‍ പേയ്മെന്റ് എന്നിവയും ലഭ്യമാകും.

ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിബി, ക്യാപിറ്റല്‍ ഫസ്റ്റ് തുടങ്ങിയ ഫിനാന്‍സ് സൗകര്യങ്ങളും വിവോ ഒരുക്കിയിട്ടുണ്ട്. ആനുകൂല്യങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.