കുമളി: മോഷണക്കുറ്റം ആരോപിച്ച് വിദ്യാർഥിനിയെ മർദിച്ച നൃത്ത അധ്യാപികക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കി. ഇവർ തമിഴ്നാട്ടിലേക്ക് പോയതായി വിവരം ലഭിച്ചതിനെ തുടർന്ന് പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിച്ചാണ് അന്വേഷണം.[www.malabarflash.com]
ഇതിനിടെ, നൃത്ത അധ്യാപിക ശാന്ത മേനോന്റെ കുമളി ഒന്നാം മൈലിലെ സ്ഥാപനം ഞായറാഴ്ച വൈകീട്ടോടെ പോലീസ് അടപ്പിച്ചു. കുമളി എസ്.ഐ പ്രശാന്ത് പി. നായരുടെ നേതൃത്വത്തിൽ അധ്യാപികയെ അന്വേഷിച്ചെത്തിയ പോലീസ് സംഘമാണ് സ്ഥാപനം അടച്ചിടാൻ നിർദേശം നൽകിയത്. ജനരോഷം നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് നടപടി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 11കാരിയെ അധ്യാപിക മർദിച്ച വിവരം പുറത്തുവന്നത്.
അധ്യാപികക്കൊപ്പം കഴിഞ്ഞിരുന്ന ആറാം ക്ലാസുകാരി പണം മോഷ്ടിച്ചെന്ന സംശയത്തെ തുടർന്നായിരുന്നു മർദനം. വായിൽ തുണി തിരുകി കൈകൾ കെട്ടിയിട്ട ശേഷം വടികൊണ്ടും കൈകൊണ്ടും കുട്ടിയെ തല്ലുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകരുടെ ഇടപെടൽ മൂലമാണ് സംഭവം നാട്ടുകാരറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈനും പൊലീസും നടപടിയെടുക്കുകയായിരുന്നു.

No comments:
Post a Comment