Latest News

ദുബൈ വിമാനത്താവളത്തില്‍ കൃത്രിമ പാസ്‌പോര്‍ട്ടുകള്‍ കണ്ടത്താന്‍ നൂതന സംവിധാനങ്ങള്‍

ദുബൈ: നടപ്പുവര്‍ഷം ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് 104 വ്യാജ 3പാസ്‌പോട്ടുകള്‍ പിടികൂടിയെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്സ് (ദുബൈ എമിഗ്രേഷന്‍) മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി.[www.malabarflash.com]

 ജി ഡി ആര്‍ എഫ് എ ദുബൈയുടെ കീഴിലുള്ള ഡോക്യുമെന്റ് എക്സാമിനേഷന്‍ കേന്ദ്രത്തിന്റെ സഹായത്തേടെയാണ് ഇത്രയും വ്യാജ പാസ്‌പോര്‍ട്ടുകള്‍ പിടികൂടിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. 

വ്യാജ രേഖകള്‍ കണ്ടത്താന്‍ സഹായിക്കുന്ന കേന്ദ്രത്തില്‍ കൃത്രിമ പാസ്‌പോര്‍ട്ടുകളും മറ്റു കെട്ടിച്ചമച്ച രേഖകളും കണ്ടത്താന്‍ അതിവേഗം സഹായിക്കുന്ന അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുണ്ടെന്ന് മുഖ്യ ഉപദേഷ്ടാവ് അഖീല്‍ അഹ്മദ് നജ്ജാര്‍ പറഞ്ഞു.

വിവിധ അതിര്‍ത്തി മാര്‍ഗങ്ങളിലൂടെ യു എ ഇയിലേക്കുള്ള നിയമ ലംഘകരുടെ പ്രവേശനം ഗൗരവമായി കണ്ട് അവരെ എളുപ്പത്തില്‍ തടയാന്‍ ഈ കേന്ദ്രത്തിന്റെ സഹായം ഏറെ വിലപ്പെട്ടതാണ്. അതിനൊപ്പം തന്നെ മറ്റു രാജ്യങ്ങളുടെ വ്യാജ താമസ രേഖകളും, മറ്റു വ്യാജമായ ലൈസന്‍സുകളും യാത്രക്കാരില്‍ കേന്ദ്രത്തിന്റെ സഹായത്തേടെ വകുപ്പ് ഇതിനകം കണ്ടത്തിയിട്ടുണ്ട്
ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും പ്രധാന രേഖകളും യഥാര്‍ഥ പാസ്‌പോര്‍ട്ടുകളും കേന്ദ്രത്തിന്റെ ഡാറ്റാബേസില്‍ എപ്പോഴും ലഭ്യമാണ്. അതുകൊണ്ട് തന്നെ നിയമവിരുദ്ധമായി എത്തുന്നവരുടെ പാസ്‌പോര്‍ട്ടിലെ പെരുത്തക്കേടുകള്‍ കേന്ദ്രത്തിന് ഉടനടി കണ്ടത്താന്‍ കഴിയും. മാത്രവുമല്ല വ്യാജ പാസ്‌പോര്‍ട്ടുകള്‍ തിരിച്ചറിയാന്‍ പ്രത്യേകം പരിശീലനം ലഭിച്ച 1,700 എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കേന്ദ്രത്തില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. 

വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാരുടെ ക്യത്രിമ രേഖകള്‍ കേന്ദ്രത്തിന്റെ സഹായത്തെടെ എളുപ്പത്തില്‍ കണ്ടത്താന്‍ കഴിയും. ഇങ്ങനെ വരുന്ന യാത്രക്കാരുടെ കേസുകള്‍ പലപ്പോഴും വ്യത്യസ്തമായിരുക്കും. സുരക്ഷാ അധികാരികളെ തെറ്റിദ്ധരിപ്പിച്ച് പാസ്‌പോര്‍ട്ടില്‍ വിത്യസ്മായി ചിലര്‍ മാറ്റങ്ങള്‍ വരുത്തുന്നു. പാസ്‌പ്പോര്‍ട്ട് ഇഷ്യു ചെയ്തിട്ടുള്ള യഥാര്‍ഥ പേജ് നീക്കം ചെയ്തു പുതിയ പേജ് ഉള്‍പെടുത്തി യാത്രചെയ്യുന്നു. മറ്റു ചിലര്‍ ഫോട്ടോയിലും പേജിലും അതിലെ വാക്കുകളുടെ അക്ഷരങ്ങളിലും മാറ്റം വരുത്തിയുള്ള ധാരാളം കേസുകളാണ് കഴിഞ്ഞ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത്.

കേന്ദ്രത്തിലുള്ള റിട്രോ ചെക്ക് എന്ന സാങ്കേതിക സംവിധാനത്തില്‍ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ വഴി പാസ്‌പോര്‍ട്ടിലെ വിവിധ തരത്തിലുള്ള ക്യത്രിമങ്ങള്‍ കണ്ടത്താന്‍ സഹായിക്കുന്നുവെന്ന് അഖീല്‍ അഹ്മദ് അല്‍ നജ്ജാര്‍ പറഞ്ഞു. 

ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിലൊന്നായ ദുബൈ രാജ്യാന്തര വിമാനത്താ വളത്തിലൂടെ ഓരോ ദിവസവും വര്‍ധിച്ച യാത്രക്കാരാണ് സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയും യാത്രക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ ക്യത്യമായി പരിശോധിച്ചു ഉറപ്പുവരുത്തുന്നതിനും ഡോക്യുമെന്റ് എക്സാമിനേഷന്‍ സെന്ററിന്റെ സേവനം ഏറെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം വിശദീകരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.