Latest News

കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയുടെ മകനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

കാഞ്ഞങ്ങാട്: സ്‌കൂള്‍ വിട്ട് മടങ്ങുകയായിരുന്ന ഒന്‍പതു വയസുകാരനെ നാടകീയമായി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. അധ്യാപകനും സഹപാഠികളും കണ്ടതോടെ ശ്രമം ഉപേക്ഷിച്ചു. പുതിയകണ്ടം ഇടയില്‍വീട്ടില്‍ നാലാപ്പാടം മീത്തല്‍ വീട്ടില്‍ എം കരുണാകരന്റെ ഒന്‍പതു വയസുള്ള മകനെ തട്ടിക്കൊണ്ടുപോകാനുള്ള ഭാര്യാബന്ധുക്കളുടെ ശ്രമമാണ് വിഫലമായത്.[www.malabarflash.com] 

ബുധനാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് മടങ്ങുകയായിരുന്ന കുട്ടിയെ കരുണാകരന്റെ ഭാര്യ ചിത്രലേഖയുടെ മാതാപിതാക്കളായ മാവുങ്കാല്‍ പുതിയകണ്ടത്തെ ഇടയില്‍വീട്ടില്‍ വാസുദേവന്‍ ആചാരി, ഭാര്യ രമണി, മകള്‍ മോനിഷ എന്നിവര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. എന്നാല്‍ കുട്ടിയുടെ നിലവിളി കേട്ട് അധ്യാപകരും പരിസരവാസികളും ഓടിയെത്തിയപ്പോള്‍ ഇവര്‍ ശ്രമം വിഫലമാകുകയായിരുന്നു.

ചിത്രലേഖ അഞ്ചു വര്‍ഷം മുമ്പ് ഭര്‍ത്താവ് കരുണാകരന്‍ ഗള്‍ഫിലായിരിക്കുമ്പോള്‍ മകനെ ഉപേക്ഷിച്ച് തളങ്കര സ്വദേശി ഇസ്മയിലിനോടൊപ്പം ഒളിച്ചോടിയിരുന്നു. അന്ന് മുതല്‍ പിതാവിന്റെ വീട്ടിലാണ് കുട്ടി കഴിയുന്നത്. പിന്നീട് നാട്ടില്‍ തിരിച്ചെത്തി ഇസ്മയിലിനോടൊപ്പം താമസിച്ചുവരുന്ന ചിത്രലേഖ പലവട്ടം കുട്ടിയെ കൂടെകൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അമ്മയോടൊപ്പം പോകാന്‍ മകന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് മാതാപിതാക്കളെയും സഹോദരിയെയും വിട്ട് മകനെ തട്ടിയെടുക്കാന്‍ ശ്രമം നടത്തിയത്. സംഭവം സംബന്ധിച്ച് മൂന്നുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.