Latest News

പള്ളിക്കരയിൽ ഭക്ഷ്യമേളയും, ഉത്പന്ന പ്രദർശന വിപണന മേളയും തുടങ്ങി

ഉദുമ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പള്ളിക്കരയിൽ
ഭക്ഷ്യമേളയും, ഉത്പന്ന പ്രദർശന വിപണന മേളയും തുടങ്ങി.
കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കിയ വിവിധ തരം ഭക്ഷണ പദാർഥങ്ങളും.[www.malabarflash.com]

സംരംഭകർ ഉത്പാദിപ്പിച്ച ഉത്പന്നങ്ങളും മേളയിൽ വാങ്ങാൻ കിട്ടും. രണ്ട് മണി മുതൽ രാത്രി എട്ടുവരെയാണ് സ്റ്റാളുകൾ പ്രവർത്തിക്കുക.
പള്ളിക്കര സാംസ്ക്കാരിക നിലയത്തിന് സമീപത്ത് തുടങ്ങിയ മേള കെ.കുഞ്ഞിരാമൻ എം.എൽ.എ. ഉദ്ഘാനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് വൈ. പ്രസി. കെ.അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി, പള്ളിക്കര പഞ്ചായത്ത്
ഭരണ സമിതി അംഗങ്ങളായ ടി.മുഹമ്മദ് കുഞ്ഞി, പി.ലക്ഷ്മി
പി.ബിന്ദു, വിനോദ് കുമാർ പനയാൽ മാധവ ബേക്കൽ,
കുടുംബ ശ്രീ അസി. ജില്ല കേ ർ ഡിനേറ്റർ സി.ഹരിദാസ്, കെ.ഇ.എ ബക്കർ ,പദ്മിനി എന്നിവർ സംസാരിച്ചു.
31 വരെ മേള നീണ്ടു നില്ക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.