Latest News

ഭര്‍തൃസഹോദരനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയും മകനും കുറ്റക്കാര്‍

കാസര്‍കോട്: കുടിവെള്ളമെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഭര്‍തൃസഹോദരനെ കുത്തിയും അടിച്ചും കൊലപ്പെടുത്തിയ കേസില്‍ യുവതിയും മകനും കുറ്റക്കാരാണെന്ന് ജില്ലാ അഡീ. സെഷന്‍സ് ജഡ്ജ് (മൂന്ന്) കണ്ടെത്തി.[www.malabarflash.com] 

പാണത്തൂര്‍ കല്ലപ്പള്ളിയിലെ മുത്തപ്പഗൗഡ(53)യെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഗൗഡയുടെ സഹോദരന്‍ ചന്ദ്രശേഖരന്റെ ഭാര്യ പാത്തിക്കാലിലെ പി സി ലളിത(45), മകന്‍ പി സി നിധിന്‍ (25) എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ പിന്നീട് പറയും.

2011 മാര്‍ച്ച് 4ന് രാത്രി 6.45ഓടെയാണ് മുത്തപ്പഗൗഡയെ വീട്ടിനടുത്തുള്ള ആലയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പറമ്പിലെ കുഴിയില്‍ നിന്നും കുടിവെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട് മുത്തപ്പഗൗഡയും ലളിതയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ വാക്കേറ്റത്തിനിടയിലാണ് ലളിതയും മകനും ചേര്‍ന്ന് മുത്തപ്പഗൗഡയെ കുത്തിയും അടിച്ചും കൊലപ്പെടുത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.