Latest News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് ഇരുപത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

കാസര്‍കോട്‌: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് ഇരുപത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. ഓട്ടോ ഡ്രൈവര്‍ ബദിയടുക്ക ബാറടുക്കയിലെ എ ഇബ്രാഹിം ഖലീല്‍ (30), സുഹൃത്ത് ബീജന്തടുക്കയിലെ ബി എ ഖാലിദ് (30) എന്നിവര്‍ക്കാണ് കാസര്‍കോട് അഡി. സെഷന്‍സ് (ഒന്ന്) ജഡ്ജി പി എസ് ശശികുമാര്‍ ശിക്ഷ വിധിച്ചത്.[www.malabarflash.com]

ബലാത്സംഗത്തിനുള്ള 376 വകുപ്പ് പുനർനിർണയിച്ചതിന് ശേഷം കേരളത്തിലെ ആദ്യ ശിക്ഷാവിധിയാണിത്. പതിനഞ്ച് വയസുകാരിയായ വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഘം ചെയ്ത കേസിലാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.

2013 ജൂലെെയിലാണ് കേസിനാസ്പദമായ സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ സ്കൂളിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ട് പോയി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പെൺകുട്ടി അിയിച്ചതിനെ തുടർന്ന് വീട്ടുകാർ പോലീസ് പരാതി നൽകുകയായിരുന്നു.

ദില്ലി നിർഭയ സംഭവത്തിന് ശേഷം പരിഷ്കരിച്ച 376 ഡി വകുപ്പ് പ്രകാരം സംസ്ഥാനത്തെ ആദ്യത്തെ ശിക്ഷ വിധിയാണ് ഇത്. നാല് വർഷത്തെ വിചാരണക്കൊടുവിലാണ് പ്രതികൾ ശിക്ഷിക്കപ്പെടുന്നത്. 13 സാക്ഷികളെയാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. 

പിഴ തുക പെൺകുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. കൂടാതെ സർക്കാർ സഹായത്തിനായി ലീഗൽ സർവീസ് സൊസൈറ്റിയെ സമീപിക്കാം.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.