Latest News

പാലക്കുന്ന് മറുപുത്തരി ഉത്സവം: കല്ലില്‍ തേങ്ങയുടച്ചുളള നേര്‍ച്ച സമര്‍പ്പണം കാണാന്‍ ആയിരങ്ങളെത്തി

ഉദുമ: വൈവിധ്യങ്ങളായ ആചാരാനുഷ്ഠനങ്ങളാണ് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ ഉത്സവ വിശേഷങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങള്‍. കുലകൊത്തി നടത്തുന്ന ഈവര്‍ഷത്തിലെ രണ്ടാമത്തെ ഉത്സവമാണ് മറുപുത്തരി.[www.malabarflash.com]

ധനു സംക്രമത്തിന് കുലകൊത്തിയ ശേഷം വരുന്ന രണ്ടാമത്തെ കൊടിയാഴ്ച്ചയായ വെള്ളിയാഴ്ച്ച രാത്രിയാണ് ഉത്സവം തുടങ്ങിയത്. അതോടനുബന്ധിച് ശനിയാഴ്ച നടന്ന തേങ്ങയേറ് കാണാന്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളെത്തി. 

നേര്‍ച്ചയായി സമര്‍പ്പിക്കാന്‍ ഓലകൊട്ടകളില്‍ നിറയെ നാളികേരങ്ങളുമായി വിശ്വാസികള്‍ ക്ഷേത്രത്തിലെത്തി. നിബന്ധനകള്‍ ഇല്ലെങ്കിലും ഒറ്റസംഖ്യയില്‍ അവസാനിക്കുന്ന എണ്ണമായിരിക്കണം കല്ലിലെറിഞ്ഞു ഉടക്കേണ്ടത്. തൃക്കണ്യാലപ്പന്റെ പാദം കുളിര്‍പ്പിക്കാനാണിതെന്ന് സങ്കല്പം. 

പ്രായഭേദമന്യേ കഴകപരിധിയിലുള്ളവരാണ് തേങ്ങയുടക്കാനെത്തുന്നത്. ആചാരസ്ഥാനീകര്‍ കല്ലൊപ്പിച്ച ശേഷം തേങ്ങയേറിനു തുടക്കമിട്ടു. മുപ്പതോളം വര്‍ഷമായി തേങ്ങയേറില്‍ പങ്കെടുക്കുന്ന ഉദുമയിലെ വലിയവളപ്പിലെ വി.വി.കൊട്ടന്‍കുഞ്ഞിയും എരുതുവളപ്പ് തറവാട്ടിലെ ആലിങ്കാല്‍ നാരായണനുമാണ് ശനിയാഴ്ച തേങ്ങയെറിഞ്ഞവരില്‍ മൂപ്പര്‍. ഭണ്ഡാരവീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തോടെ ഉത്സവം സമാപിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.