Latest News

‘അയ്യപ്പജ്യോതിയുമായി ഋഷിരാജ് സിങ്’; വ്യാജചിത്രം പ്രചരിപ്പിച്ച ബിജെപി നേതാവിനെതിരെ കേസെടുത്തു

തിരുവനന്തപുരം∙ ശബരിമല കർമസമിതി സംഘടിപ്പിച്ച ‘അയ്യപ്പജ്യോതി’യിൽ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ് പങ്കെടുക്കുന്നതായി സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ ബിജെപി നേതാവിനെതിരെ കേസെടുത്തു. പത്തനംതിട്ട തിരുവല്ല സ്വദേശി ജെ. ജയനെതിരെയാണ് പോലീസ് കേസ് റജിസ്റ്റർ ചെയ്തത്.[www.malabarflash.com]

തൃശൂർ കൊരട്ടി സ്വദേശിയും ഇന്ത്യൻ നേവിയിലെ റിട്ട. ഉദ്യോഗസ്ഥനുമായ മോഹൻദാസിന്റെ ചിത്രം ഉപയോഗിച്ചാണ് ഋഷിരാജ് സിങ്ങെന്ന പേരിൽ വ്യാജപ്രചാരണം നടത്തിയത്. ‘ഡിജിപി ഋഷിരാജ് സിങ് അയ്യപ്പജ്യോതിയിൽ പങ്കെടുക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിപ്പിച്ചത്.

സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു ഋഷിരാജ് സിങ് പരാതി നൽകിയിരുന്നു. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മനപ്പൂർവമാണ് ചിത്രം പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം പരാതിയിൽ പറഞ്ഞു. ഇതിനെത്തുടർന്നാണ് പൊലീസ് നടപടി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.