ഉദുമ: പ്രകൃതിയുടെ മനോഹര ദൃശ്യങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തി ചിത്രകാരന്മാരുടെ നവ വര്‍ഷം ചിത്രവര്‍ഷം. കാസര്‍കോട് കലാപീഠമാണ് പ്രമുഖ ചിത്രകാരന്മാരെ പങ്കെടുപ്പിച്ച് പള്ളിക്കര ബീച്ച് പാര്‍ക്കില്‍ ചിത്രരചന പ്രദര്‍ശനവും വില്‍പ്പനയും സംഘടിപ്പിച്ചത്. [www.malabarflash.com]
എല്‍പി സ്‌കൂള്‍ മുതല്‍ ഹയര്‍സെക്കന്‍ഡറിവരെയുള്ള കുട്ടികളും വനിതകളും ഉള്‍പ്പെടെ ജില്ലയിലെ 72 കലാകാരന്മാര്‍ പങ്കെടുത്തു. ബീച്ചിലെത്തുന്ന ആസ്വാദകരുടെ മുന്നില്‍വച്ച് ക്യാന്‍വാസില്‍ അക്രലിക് പെയിന്റ്സ് ഉപയോഗിച്ചാണ് ചിത്രം വരിച്ചത.്
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം ജി ആയിഷ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എം എ ലത്തീഫ് ക്യാന്‍വാസ് വിതരണോദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി ലക്ഷ്മി, ബ്ലോക്ക് പഞ്ചായത്തംഗം അസൂറാബി റഷിദ്, പഞ്ചായത്തംഗങ്ങളായ മാധവ ബേക്കല്‍, കെ ടി ആയിഷ, പി കെ സരസ്വതി എന്നിവര്‍ സംസാരിച്ചു. അശോകന്‍ ചിത്രലേഖ സ്വാഗതവും സാനു ധര്‍മ്മരാജ് നന്ദിയും പറഞ്ഞു.
സമാപന സമ്മേളനം കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര അധ്യക്ഷയായി. ബിആര്‍ഡിസി എംഡി ടി കെ മന്‍സൂര്‍,എം വി തമ്പാന്‍ പണിക്കര്‍, സുകുമാരന്‍ പൂച്ചക്കാട്, സൈഫുദ്ദീന്‍ കളനാട് എന്നിവര്‍ സംസാരിച്ചു. കെ പുഷ്‌കരാക്ഷന്‍ സ്വാഗതവും ഇ വി അശോകന്‍ നന്ദിയും പറഞ്ഞു.
ജില്ലാ സെക്രട്ടറി രവി പിലിക്കോടാണ് ക്യാമ്പ് ഡയക്ടര്‍. ചിത്ര വില്‍പ്പനയില്‍ ലഭിക്കുന്ന തുക മുതിര്‍ന്ന കലാകാരന്മാരുടെ ക്ഷേമത്തിന് ഉപയോഗിക്കും.
No comments:
Post a Comment