Latest News

ഉദയമംഗലം ക്ഷേത്രത്തിൽ സമൂഹ സത്യനാരായണ പൂജയും സഹസ്രനാമാർച്ചനയും ഡിസം: 16 ന്

ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ സമൂഹ സത്യനാരായണ പൂജയും സഹസ്രനാമാർച്ചനയും ഡിസംബർ 16ന് ഞായറാഴ്ച നടക്കും.[www.malabarflash.com]

പുലർച്ചെ ഗണപതി ഹോമവും 9 മണിക്ക് പൂജാ സങ്കൽപവും ശേഷം ക്ഷേത്രം തന്ത്രി ഉച്ചില്ലത്ത് കെ യു പത്മനാഭതന്ത്രിയുടെ കാർമ്മികത്വത്തിൽ സത്യനാരായണ പൂജാരംഭവും നടക്കും. 

കൊപ്പൽ ചന്ദ്ര ശേഖരൻ കഥാ പ്രവചനം നടത്തും. ഉച്ചയോടെ വിഷ്ണു സഹസ്ര നാമാർച്ചനയും പ്രസാദ വിതരണത്തോടെ പൂജ സമാപിക്കും. അന്നേ ദിവസം തന്നെ ക്ഷേത്രത്തിലെ പന്തൽ സമർപ്പണവും ക്ഷേത്രതന്ത്രി നിർവ്വഹിക്കുമെന്ന് ക്ഷേത്ര ഭരണ സമിതി ഭാരവാഹികൾ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.