Latest News

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ആയിരങ്ങള്‍ വീണ്ടും കൈകോര്‍ത്തു

കാഞ്ഞങ്ങാട് : ഒരുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ആയിരക്കണക്കിനു ജനങ്ങള്‍ വീണ്ടും കേരളത്തില്‍ കൈ കോര്‍ത്ത് കൊണ്ട് പുതു ചരിത്രം സൃഷ്ടിച്ചു.[www.malabarflash.com]

2017 നവംബറില്‍ പരിയാരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പറന്ന ഫാത്തിമ ലൈബയെയും കൊണ്ട് ആംബുലന്‍സ് യാത്ര റിക്കാര്‍ഡ് സൃഷ്ടിച്ചെങ്കില്‍ അതിനെക്കാള്‍ കൂടിയ ദൂരത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കഴിഞ്ഞ ദിവസം രാത്രി നടത്തിയ യാത്ര കേവലം 8 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കി.
ഇടയില്‍ കൊല്ലം മെഡിസിറ്റി ഹോസ്പിറ്റലില്‍ ഓക്സിജന്‍ സിലിണ്ടര്‍ മാറ്റിയത് ഉള്‍പ്പെടെ എട്ടര മണിക്കൂര്‍. 
രാത്രി 10 30 ന് മംഗളൂരുവില്‍ നിന്ന് യാത്ര തിരിച്ച കെഎംസിസി ബദിയടുക്ക മേഖലയുടെ അത്യാധുനിക സജ്ജീകരണങ്ങള്‍ ഉള്ള ആംബുലന്‍സില്‍ കാസര്‍കോട് മേല്‍പറമ്പ് കൈക്കോത്ത് റോഡില്‍ നിസാമുദ്ദീന്‍ മന്‍സിലില്‍ ഷറഫുദ്ദീന്‍ ആയിഷ ദമ്പതികളുടെ ആദ്യ പ്രസവത്തിലെ ഇരട്ടക്കുട്ടികളില്‍ ആണ്‍കുഞ്ഞ് മുഹമ്മദിനാണ് പ്രസവത്തിന് ശേഷം ഹൃദയവാള്‍വിന് തകരാറുള്ളതിനാല്‍ അടിയന്തര വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീചിത്രയില്‍ എത്തിച്ചത്.

2017 ഡിസംബര്‍ 10 ന് വിവാഹം കഴിഞ്ഞ ഇവരുടെ കുടുംബ ജീവിതത്തില്‍ 2019 ജനുവരി 3 ന് മംഗലാപുരം നഴ്സിംഗ് ഹോമില്‍ ആയിഷ രണ്ടു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയപ്പോള്‍ കുടുംബം ഏറെ സന്തോഷിച്ചിരുന്നു.
കന്നി പ്രസവത്തില്‍ ഒരാണും ഒരു പെണ്ണും ആ സന്തോഷമാണ് ആണ്‍കുഞ്ഞ് മുഹമ്മദിന് സ്വയം ശ്വാസോച്ഛാസം എടുക്കാന്‍ കഴിയാത്ത അവസ്ഥ കണ്ട് അസ്തമിച്ച് അന്ധാളിച്ചു പോയത്.
മംഗളൂരുവിലെയും എറണാകുളത്തെയും ഡോക്ടര്‍ മാരുടെ കൂടി കാഴ്ചകള്‍ക്ക് ശേഷമാണ് തിരുവനന്തപുരം ശ്രീ ചിത്രയിലേക്ക് എത്തിക്കാന്‍ കുടുംബാംഗങ്ങള്‍ തത്വത്തില്‍ തീരുമാനിച്ചത്.

ഇതേ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് ആസ്ഥാനമായി കേരളത്തിലും വിദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ സന്നദ്ധ സംഘടന ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീമിന്റെ (CPT) സഹായം തേടുകയായിരുന്നു.
ഒമ്പത് മണിക്ക് കിട്ടിയ സന്ദേശം ഡോക്ടര്‍മാരുടെ തീരുമാനപ്രകാരം പത്തു മണിക്ക് മംഗളൂരുവില്‍ നിന്ന് യാത്ര തിരിക്കുന്നു യാത്ര സുഗമമാക്കാന്‍ സഹായിക്കണം എന്നതായിരുന്നു.
സംഘടന ഉടനെ സോഷ്യല്‍ മീഡിയ വഴി സഹായം തേടി മെസ്സേജ് ഇട്ടു. സംഘടനയുടെ 150 വാട്ട്‌സ്ആപ് ഗ്രൂപ്പിലും ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കി. ഫേസ്ബുക്ക് വഴിയും നല്‍കി അത് ഉടനെ ആയിരക്കണക്കിന് ആളുകള്‍ ഏറ്റെടുത്തു.
പത്തരയോടെ മംഗളൂരുവില്‍ നിന്നും തിരിച്ച ആംബുലന്‍സ് ഒരു മണിക്കൂര്‍ കൊണ്ട് കാഞ്ഞങ്ങാട് പിന്നിട്ടു.ഇതിന് വേണ്ടി രൂപം കൊടുത്ത വാട്സ് ആപ്പ് ഗ്രൂപ്പ് മിഷന് മംഗളൂരു ടു തിരുവനന്തപുരം ഗ്രൂപ്പില്‍ സജീവമായ സിപിടിയുടേയും മറ്റ് അംഗങ്ങള്‍ കൂടി 257 പേര്‍ അര മണിക്കൂര്‍ കൊണ്ട് സജീവമായി.

ഓരോ ജില്ല പിന്നീടുമ്പോള്‍ കഴിഞ്ഞ ജില്ലാ അംഗങ്ങളെ റീമൂവ് ചെയ്തു കൊണ്ടിരുന്നു. ട്രാഫിക് പോലീസ് വയര്‍ലെസ് മുഖാന്തരം മെസ്സേജ് നല്‍കി. ട്രാഫിക് പോലീസ് വിഭാഗവും യാത്രിുടെ ഭാഗവത്തായി. കോഴിക്കോട് മുതല്‍ ഓരോ ജില്ലയിലും പോലീസ് പൈലറ്റ് വാഹനം മുന്നില്‍ അകമ്പടിയോടെ യാത്ര സുഗമമാക്കി.
ഓരോ ജില്ലയിലും ട്രാഫിക്പോലീസ് സിപിടി അംഗങ്ങള്‍ ആംബുലന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ നാട്ടുകാരും ഉറങ്ങാതെ പാതയിലെ വാഹനങ്ങള്‍ മാറ്റി നിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.
വിദേശങ്ങളില്‍ ജോലി ചെയ്യുന്നവരും ഓരോ സ്ഥലത്തെ തടസം മുന്കൂട്ടി അന്വേഷണം നടത്തി അറിയിച്ചു കൊണ്ട് രാത്രി മുഴുവനും ഉറങ്ങാതെ സഹായിച്ചു.
മംഗളൂരുവില്‍ നിന്ന് രാത്രി പുറപ്പെട്ട് തിരുവനന്തപുരം ശ്രീ ചിത്രയില്‍ രാവിലെ 7 മണിക്ക് കുഞ്ഞിനെ ഡോക്ടര്‍മാരെ ഏല്‍പ്പിക്കല്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് എല്ലാവര്‍ക്കും സമാധാനം ലഭിച്ചത്.
സ്വന്തം ജീവന്‍ പണയം വെച്ച് സുരക്ഷിത യാത്ര പൂര്‍ത്തിയാക്കിയ കാസര്‍കോട് സ്വദേശി ഡ്രൈവര്‍മാരായ അബ്ദുള്ള, ഹാരിസ് (അച്ചു) തുടക്കം മുതല്‍ ഇതുവരെ കുഞ്ഞിനെ മാറോടണച്ച് കാത്തു സൂക്ഷിച്ച നേഴ്സ് അശ്വന്ത് എന്നിവര്‍ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു.
എങ്കിലും കുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ച് തിരിച്ചു വരുന്നതിനിടയില്‍ കൊല്ലം ഓച്ചിറയില്‍ ആംബുലന്‍ അപകടത്തില്‍പ്പെട്ടത് നിരാശയുണ്ടാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.