കസറകോട്: ചെമ്പിരിക്ക മംഗലാപുരം ഖാസിയും പ്രമുഖ പണ്ഡിതനും സമസ്ത ഉപാധ്യക്ഷനുമായ സി.എം അബ്ദുല്ല മൗലവിയുടെ കൊലയാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വരണമെന്ന് ആവിശ്യപ്പെട്ട് പുതിയ ബസ്റ്റാന്‍ഡ് ഒപ്പ് മരച്ചുവട്ടില്‍ ഖാസി കുടുംബവും സമര സമിതിയും നടത്തി വരുന്ന അനിശ്ചിതകാല സമരം മൂന്നു മാസം പിന്നിടുന്നു.[www.malabarflash.com]
ഇതിനകം വിവിധ സംഘടനകളും മഹല്ല് കമ്മിററികളും സമര പന്തലിലെത്തി ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയുണ്ടായി.
സമരത്തിന്റെ 89ാം ദിവസമായ ഞായറാഴ്ച അബ്ദുല്‍ ഖിദര്‍ സഅദി ഉല്‍ഘാടനം ചെയ്തു
അബൂബക്കര്‍ ഉദുമ അധ്യക്ഷത വഹിച്ചു. മുഹമ്മദ് മുസ്ലിയാര്‍, സിറാജുദ്ദീന്‍ തങ്ങള്‍, ജാഫര്‍ ടി.എച്ച്, സി.എം അബ്ദുല്ല കുഞ്ഞി, ഇബ്രഹിം തങ്ങള്‍ പ്രസംഗിച്ചു. .മുഹമ്മദ് പടിഞ്ഞാര്‍ സ്വഗതവും മുഹമ്മദ്കുഞ്ഞി കുന്നരിയത്ത് നന്ദിയും പറത്തു
No comments:
Post a Comment