ബേക്കല്‍: ബ്രദേഴ്‌സ് ബേക്കലിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷന്റെ അംഗീകാരത്തോടെയുളള 12ാമത് ബേക്കല്‍ ഫുട്‌ബോളിന് തുടക്കമായി.[www.malabarflash.com]
ബേക്കല്‍ മിനി സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ ഫ്‌ളഡ്‌ലൈററ് സ്റ്റേഡിയത്തിലേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴികിയെത്തിയ ആയിരക്കണക്കിന് ഫുട്‌ബോള്‍ ആരാധകരുടെ സാന്നിധ്യത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് കരിമരുന്ന് പ്രയോഗം കാണികള്‍ക്ക് ശബ്ദ വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ത്തു.
ഉദ്ഘാടന മത്സരത്തില്‍ കെ.ആര്‍.എസ് കോഴിക്കോടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഷൂട്ടേഴ്‌സ് പടന്ന വിജയിച്ചു.
ഞായറാഴ്ച രാത്രി 8 മണിക്ക് ഫോര്‍ട്ട്‌ലാന്റ് ഗ്രൂപ്പ് എഫ്‌സി പാക്യര ഫ്രണ്ട്‌സ് മമ്പാടിനെ നേരിടും.
No comments:
Post a Comment