Latest News

കാത്തിരിക്കാം ഞങ്ങൾ, പക്ഷെ....?

ഒരിക്കലും ഉണങ്ങാത്ത മുറിവുമായി ഒമ്പത് വര്‍ഷമായി ഒരു ജനത കാത്തിരിക്കുന്നു.... 
ഓമനിച്ചു സ്‌നേഹിച്ചിരുന്ന ഒരുപണ്ഡിത കുലപതിയെ അതിക്രൂരമായി കൊന്നു കടലില്‍ തള്ളിയ ആകറുത്തകരം ആരുടേതെന്നറിയാന്‍ വേണ്ടി മാത്രം...[www.malabarflash.com]
പക്ഷെ,  കാലമിന്നോളമായിട്ടും സമുദായത്തിന്റെ കേളികേട്ട രാഷ്ട്രീയ മത സാംസ്‌കാരിക സംഘടന സെറ്റപ്പൊക്കെ ഉണ്ടെന്നെല്ലാതെ ഒരൊറ്റ കുഞ്ഞിമോനും ആത്മാര്‍ത്ഥമായി ഈ കേസിനു വേണ്ടി രംഗത്തിറങ്ങിയിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇന്നും സംശയം നിലനില്‍ക്കുക തന്നെ ചെയ്യുന്നു.
സാധാരണക്കാരില്‍ സാധാരണക്കാരായ പൊതുജനത്തിന്മുന്നില്‍ പലകോലത്തിലും,  പലനിരത്തിലും, പലപ്പോഴായി പലരും ഈകേസിനുവേണ്ടി അവതരിപ്പിക്കപ്പെട്ടെങ്കിലും അതൊക്കെ പൊള്ളയായ വേഷം കെട്ടലുകളായി പരിതമിക്കുകമാത്രമാണ് ഇന്നേവരെചെയ്തിട്ടുള്ളത്. 

പക്ഷെചില നല്ലമനസ്സിന്റെ ഉടമകള്‍ മാത്രം ഒരു ഒപ്പുമര ചുവട്ടില്‍ മാസങ്ങളായി കാവലിരിക്കുന്നു, ഏതെങ്കിലും ദിശയില്‍ നിന്ന് സത്യത്തിന്റെ കാറ്റ് വീശമെന്ന് കരുതി, പക്ഷെ ഒരിക്കല്‍ പോലും കാറ്റുവീശിയിട്ടില്ല, അല്ലെങ്കില്‍ വീശാന്‍ അനുവദിച്ചിട്ടില്ല.... 

മതില്‍കെട്ടുകള്‍ കെട്ടിതടയുകയാണ് പലരും എന്നതിനെ വിശേഷിപ്പിക്കുന്നത് കൊണ്ട് അതൊരു തെറ്റാവും എന്നൊരിക്കലും കരുതുന്നുമില്ല.
കളിക്കുകയാണ് അതേറ്റവും വലിയ കളി പഠിച്ചവന്‍ തന്നെ, അതിനു ചുക്കാന്‍ പിടിക്കുകയാണ്, ആ കപ്പിത്താനെ തന്നെയാണ് ഞങ്ങള്‍ക്ക് അറിയേണ്ടത്, പക്ഷെ എങ്ങിനെ അറിയും, ഒരൊറ്റകുറ്റാന്വേഷണ ഏജന്‍സിയും ഒന്ന്കണ്ണ് തുറന്നിട്ടുണ്ടേ?. 

സിബിഐ തന്നെയാണ് ഏറ്റവും അവസാനത്തെ ആശ്രയം എന്ന് കരുതിയ ജനത്തിനുമുന്നില്‍ ഏറ്റവും വലിയവഞ്ചനയുടെ മുഖമാണ് അവരില്‍ നിന്നും കാണാനായത്.
പണച്ചാക്കുകള്‍ക്കു മുന്നില്‍ അടയിരിക്കുന്ന ഒരുപറ്റം കോമാളി വേഷക്കാരല്ലാതെ ഈ കേസിന്റെ അന്വേഷണതലപ്പത്തുവന്നിട്ടില്ല എന്ന കാര്യം ആര്‍ക്കും ഇവിടെ അറിയാഞ്ഞിട്ടല്ല, മാറി വന്ന ഒരൊറ്റ സര്‍ക്കാരും ഒരിക്കല്‍ പോലും ഈകേസിനെകുറിച്ച് നല്ലപോലെ ഒന്ന്പഠിക്കാന്‍ പോലും തയ്യാറായിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്, 

ആത്മഹത്യ എന്നനീചമായചരടുവലിച്ചു കെട്ടിയാല്‍ എല്ലാമങ്ങു അവസാനിക്കും എന്ന് കരുതിയ എല്ലാ കോപ്പന്മാരോടും ഞങ്ങള്‍ക്ക് പറയാനുള്ളത് നിങ്ങളുടെ ഏറ്റവും വലിയ ഗൂഡാലോചനത്തന്നെയായിരുന്നു, 
പക്ഷെ അത് ഇത്ര വലിയ മനുഷ്യനോട് വേണ്ടായിരുന്നു.
കാലം ഒരിക്കലും അതിനുനിങ്ങള്‍ക്കുമാപ്പുനല്‍കില്ല എന്ന് മാത്രമല്ല നിങ്ങള്‍ ഒളിപ്പിച്ചു വെച്ച ആകറുത്തമുഖം ഞങ്ങള്‍ക്ക് മുന്നില്‍ ഒരുദിവസം വരുക തന്നെ ചെയ്യും അതിനു വേണ്ടി ഞങ്ങള്‍ കാത്തിരിക്കാന്‍ തയ്യാറാണ്. അത് ഞങ്ങളുടെ ആയുസ്സ് എന്ന് വരെ ഉണ്ടോ,അന്നേവരെ...
ഭീഷണിയുടെ സ്വരത്തിലൂടെ പലരുടെയും വായമൂടിക്കെട്ടാന്‍, അല്ലെങ്കില്‍ ഇല്ലായ്മ ചെയ്യാന്‍ നിങ്ങള്‍ക്കു പറ്റിയെന്നുവരാം. കാരണം നിങ്ങള്‍ അത്രക്കും വലിയ ശക്തി തന്നെയാണ് എന്ന് കാലം െതളിയിച്ചു കഴിഞ്ഞു. പക്ഷെ രാജാധിരാജനായറ ബ്ബിന്റെ കാവല്‍ എന്നും ഈ കേസിനുണ്ടാവും എന്ന പ്രതീക്ഷ തന്നെയാണ് വീണ്ടും വീണ്ടും ഞങ്ങളെ കൈപിടിച്ചിച്ചുവലിക്കുന്നത്..

എത്രയോ നാടകങ്ങള്‍ ഈകേസിനു പിന്നില്‍ പലരും കളിച്ചു നോക്കിയെങ്കിലും ഒരിക്കല്‍ പോലും അതൊന്നും വിജയിച്ചിട്ടില്ല എന്ന് മാത്രമല്ല പല മാന്യമുഖങ്ങളെയും ശെരിക്കു മനസ്സിലാക്കിത്തരാന്‍ അതുപകാരപെടുകകൂടിചെയ്തു..... 

പക്ഷെ എന്നിട്ടും മനസ്സിലാകാതെ പോലെ അഭിനയിക്കുന്ന എമ്പോക്കികള്‍ കൂട്ടത്തില്‍ ഉണ്ട് എന്നുള്ളത് ഏറ്റവും വലിയ ശാപമാതന്നെയാണ് ഈകേസിന്റെ വിജയത്തിനു വേണ്ടി കാത്തിരിക്കുന്ന നല്ലവരായ പലരെയു ംപലപ്പോഴും പൊട്ടന്മാരാക്കി മാറ്റുന്ന പ്രവണത നമുക്കിടയില്‍ നിന്ന് തന്നെ പലപ്പോഴും കാണുന്നുമുണ്ട്. അവരെ കണ്ടെത്തി വലിച്ചെറിയപ്പെടുക തന്നെ ചെയ്യണം.

കാത്തിരിക്കുക തന്നെ, വിജയം നമുക്കും ചുറ്റും തന്നെ ഉണ്ട്, അതിന്നല്ലെങ്കില്‍ നാളെ വെളിച്ചത്തുവരുക തന്നെ ചെയ്യും......
പ്രതീക്ഷയോടെ തന്നെ ഖാസി ഉസ്താദിന്റെ ആത്മാര്‍ത്ഥ സ്‌നേഹികള്‍

-നൂറുദ്ദീൻ ചെമ്പിരിക്ക

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.