ഉപ്പള: ഹര്‍ത്താല്‍ മറവില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആരാധാനാലയങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ എസ് വൈ എസ് ഉപ്പള സോണ്‍ വാര്‍ഷിക കൗണ്‍സില്‍ പ്രതിഷേധിച്ചു.[www.malabarflash.com]
മദ്രസാഅധ്യാപകന്‍ നേരെയും മസ്ജിദിന്ന് നേരെയും നടന്ന അതിക്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്. മത സ്ഥാപനങ്ങളെ നശിപ്പിക്കുമെന്ന ഭിഷണി പ്രസംഗത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും, രാഷ്ട്രീയ ലക്ഷ്യത്തോടെ നടക്കുന്ന സമരങ്ങള്‍ വര്‍ഗീയതയീലേക്ക് നീങ്ങുന്നത് സമൂഹം ജാഗ്രതയോടെ കാണണമെന്നും യോഗം ആവശ്യപ്പെട്ടു.
രാഷ്ട്രീയത്തിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്ക് മതപരിവേഷം നല്‍കുന്ന പ്രവണത അവസാനിപ്പിക്കണം.അ നവസരത്തിലുള്ള ഹര്‍ത്താളുകള്‍ക്കെതിരെ ജനകീയ മുന്നേറ്റം ഉണ്ടാക്കണം. ഈ രംഗത്ത് അടുത്ത കാലത്തുണ്ടായ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ചെറുത്ത് നില്‍പ്പ് ആശാവഹമാണ്.
സിദ്ധീഖ് സഖാഫി ബായാര്‍ അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍ മള്ഹര്‍ ആമുഖ പ്രഭാഷണം നടത്തി. പാത്തൂര്‍ മുഹമ്മദ് സഖാഫി, കട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖഫി, ബഷീര്‍ പുളിക്കൂര്‍, സൂപ്പി മദനി കന്തല്‍, കരീം മാസ്റ്റര്‍ ദര്‍ബാര്‍ കട്ട, ഷാഫി സഅദി ഷിറിയ, എം പി മുഹമ്മദ്, ഹമീദ് സഖാഫി മെര്‍കള തുടങ്ങിയവര്‍ പ്രസംഗിച്ചു
No comments:
Post a Comment