ഉദുമ: മത്സ്യതൊഴിലാളിയായ കീഴുരിലെ റഷീദിന്റെ റംമ്മണി വല( കരയില്‍ നിന്നുംവലിക്കുന്ന വല) സാമൂഹ്യ ദ്രോഹികള്‍ തീയിട്ടു നശിപ്പിച്ചു. ഉദുമ പടിഞ്ഞാര്‍ ഒതോത്ത് കടപ്പുറത്ത് വെച്ചാണ് തീയിട്ടത്.[www.malabarflash.com]
20 തിലധികം മത്സ്യതൊഴിലാളികള്‍ ചേര്‍ന്ന് കരയില്‍ നിന്നും വലിച്ചു കേറ്റുന്ന വലയാണിത്.ഒരിടത്ത് മത്സ്യബന്ധനം കഴിഞ്ഞ് അടുത്ത സ്ഥലത്തേക്ക് പോകുന്നത് വരെകടപ്പുറത്തുതന്നെ ഈ വല സൂക്ഷിക്കുകയാണ് പതിവ്. ഇങ്ങനെ ഒതോത്ത് കടപ്പുറത്ത് സൂക്ഷിച്ചിരുന്ന വലയാണ് കത്തിച്ചത്.
കഴിഞ്ഞ ഒന്നാം തീയ്യതിക്കും12-നും ഇടയില്‍ ഏതോ സമയത്ത് കത്തിച്ചുവെന്നാണ് ബേക്കല്‍ പോലീസില്‍
നല്‍കിയിട്ടുള്ള പരാതിയില്‍ പറയുന്നത്. രണ്ടുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നല്‍കിയിട്ടുള്ള പരാതിയില്‍ പറയുന്നത്. രണ്ടുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
No comments:
Post a Comment