Latest News

പ്രവാസി കുടുംബത്തിലെ നഴ്​സ് ആൻലിയയുടെ മരണം; ഭർത്താവ്​ റിമാൻഡിൽ

തൃശൂർ: ഭർതൃ-ഗാർഹികപീഡന​ത്തിനൊടുവിൽ പ്രവാസി കുടുംബത്തിലെ നഴ്​സ്​ ആൻലിയ മരിച്ച കേസിൽ ഭർത്താവ്​ റിമാൻഡിൽ. തൃ​​ശൂർ മുല്ലശ്ശേരി അന്നകര കരയിൽ വി.എം ജസ്​റ്റിനാണ്​ റിമാൻഡിലായത്​. ചാവക്കാട്​ കോടതിയാണ്​ പ്രതിയെ റിമാൻഡ്​ ചെയ്​തത്​.[www.malabarflash.com]

ആഗസ്റ്റ്‌ 28നാണ്​ എറണാകുളം കടവന്ത്ര അമ്പാടി മാനർ ഫ്ലാറ്റിലെ ഹൈജിനസ്​-ലീലാമ്മ ഹൈജിനസ്​ ദമ്പതികളുടെ മകൾ ആൻലിയയുടെ (26) മൃതദേഹം പെരിയാറിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയത്​. 25ന്​ ആൻലിയയെ കാണാനില്ലെന്ന്​ കാണിച്ച്​ ഭർത്താവ്​ റെയിൽവെ പോലീസിൽ പരാതി നൽകിയിരുന്നു.

ബംഗളൂരുവിൽ നഴ്​സിങ്ങിന്​ പഠിച്ചിരുന്ന ആൻലിയ ഓണാവധിക്ക്​ ഭർതൃവീട്ടിലെത്തിയപ്പോൾ വഴക്കുണ്ടാവുകയും ഇതേ തുടർന്ന്​ അവധി കഴിയുന്നതിനു മുമ്പ്​ തിരികെ പോവുകയുമായിരുന്നത്രെ.

ബംഗളൂരുവിലേക്ക്​ വണ്ടി കയറാൻ റെയിൽവെ സ്​റ്റേഷനിലേക്ക്​ പോയ ആൻലിയയെ പിന്നീട്​ പെരിയാറിൽ മരിച്ച നിലയിലാണ്​ കാണുന്നത്​. മരണാനന്തര ചടങ്ങുകളിലൊന്നും ഭർത്താവോ കുടുംബമോ പങ്കെടുത്തിരു​ന്നില്ലെന്നും ആരോപണമുണ്ട്​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.