കാസര്‍കോട്: ആതുരസേവന രംഗത്ത് മൂന്നു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ഡോ. തെജശ്വിവ്യാസിയെ ഉളിയത്തടുക്ക അല്‍ ഹുസ്‌നാ ഷീ അക്കാദമി ആദരിച്ചു.[www.malabarflash.com]
താലന്റിയ2K19 ഹുസ്‌നാ ഫെസ്റ്റ് വേദിയില്‍ വെച്ച് കോര്‍ദോവ പാരല്‍ കോളേജ് ചെയര്‍മാന്‍ കാപ്പില്‍ കെബിഎം ഷെരീഫ്, ഡോ.തെജശ്വിവ്യാസിക്ക് സ്‌നേഹോപഹാരം നല്‍കി.
സയ്യിദ് അലവി അല്‍ ഐദറൂസി തങ്ങള്‍ ചെട്ടുകുഴി അദ്ധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പ് അക്കൗണ്‍സ് ഓഫീസര്‍ അബ്ദുല്‍ സമദ് തൃക്കരിപ്പുര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീഖ് അഹ്സനി അനുമോദന പ്രഭാഷണം നടത്തി.
ഇബ്രാഹിം സഅദി, അബ്ദുല്‍ റഊഫ് ചട്ടഞ്ചാല്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, മഹമൂദ് ഹനീഫീ, ശരീഫ് ഇസ്സത്ത് നഗര്‍ സംസാരിച്ചു. ജനറല്‍ മാനേജര്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് സ്വാഗതവും ഇബ്രാഹിം സഖാഫി നന്ദിയും പറഞ്ഞു
No comments:
Post a Comment