Latest News

ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ വിതരണം ചെയ്ത ഭക്ഷണപൊതിയില്‍ മദ്യക്കുപ്പിയും

ഹാർദോയ് (യുപി)∙ ക്ഷേത്രത്തിൽ നടന്ന പരിപാടിക്കിടെ വിതരണം ചെയ്ത ഉച്ചഭക്ഷണപ്പൊതിയിൽ മദ്യക്കുപ്പിയും. ഉത്തർപ്രദേശിലെ ഹാർദോയിലുള്ള ശ്രാവണ ദേവി ക്ഷേത്രത്തിൽ പ്രാദേശിക പാസി വിഭാഗത്തിനു വേണ്ടി നടത്തിയ പരിപാടിയിൽ വിതരണം ചെയ്ത ഭക്ഷണപ്പൊതിയിലാണു മദ്യക്കുപ്പിയും കണ്ടെത്തിയത്.[www.malabarflash.com]

ബിജെപി എംഎൽഎ നിതിൻ അഗർവാളാണു പരിപാടി നടത്തിയത്. അദ്ദേഹത്തിന്റെ പിതാവും അടുത്തിടെ എസ്പിയിൽനിന്ന് ബിജെപിയിലേക്കു കുടിയേറിയ നരേഷ് അഗർവാളും പരിപാടിയിൽ പങ്കെടുത്തിരുന്നു.

സംഭവം നിർഭാഗ്യകരമായിപ്പോയെന്നും ‘ഉന്നത നേതൃത്വത്തെ’ ഇക്കാര്യം അറിയിക്കുമെന്നും ഹാർദോയിയെ പ്രതിനിധീകരിക്കുന്ന ബിജെപി ലോക്സഭാംഗം അൻഷുൽ വർമ വാർത്താ ഏജൻസിയായ എഎൻഐയോട് അറിയിച്ചു. 

വലിയതോതിലുള്ള മദ്യവിതരണം നടന്നത് അറിയാതിരുന്നതെങ്ങനെയെന്ന് എക്സൈസ് ഡിപ്പാർട്മെന്റിനോട് ചോദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.