തിരുവനന്തപുരം : ഇരുപത്തിമൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനു സുന്നത്ത് കർമം നടത്തിയപ്പോൾ ലിംഗത്തിന്റെ 75 ശതമാനം നഷ്ടമായ സംഭവത്തിൽ സർക്കാർ രണ്ടു ലക്ഷം രൂപ ഇടക്കാലാശ്വാസമായി നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. ചീഫ് സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവ് നൽകിയത്.[www.malabarflash.com]
നവജാത ശിശുക്കളിൽ നടത്തുന്ന ശസ്ത്രക്രിയകളെക്കുറിച്ച് മാതാപിതാക്കൾക്കും ഡോക്ടർമാർക്കും ബോധവത്കരണം ശക്തിപ്പെടുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം ആശുപത്രികളിൽ യഥാസമയം പരിശോധന നടത്തണമെന്നും കമ്മീഷൻ നിർദേശിച്ചു.
എംബിബിഎസ് ബിരുദവും മൂന്നു വർഷം മാത്രം സേവനപരിചയവുമുള്ള ഡോക്ടർ നടത്തിയ സുന്നത്ത് കർമത്തിനിടയിലാണ് മലപ്പുറം മാറഞ്ചേരി സ്വദേശിനിയുടെ മകന് ഗുരുതര അപകടമുണ്ടായത്. മലപ്പുറം കെവിഎം ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. കുഞ്ഞിന് മൂത്രം പോകുന്നതിന് അടിവയറ്റിൽ ദ്വാരം ഇടേണ്ടിവന്നതായും പെരുന്പടപ്പ് പോലീസിൽ പരാതി നൽകിയെങ്കിലും നിസാര വകുപ്പുകൾ മാത്രമിട്ട് കേസെടുത്തതായും പരാതിയിൽ പറയുന്നു.
കമ്മീഷൻ ആരോഗ്യവകുപ്പ് ഡയറക്ടറിൽനിന്നു റിപ്പോർട്ട് വാങ്ങി. കുഞ്ഞിന്റെ ചികിത്സയ്ക്കായി മാതാപിതാക്കൾക്ക് ഒന്നേകാൽ ലക്ഷത്തിലധികം രൂപ ചെലവായതായി ആരോഗ്യവകുപ്പ് കമ്മീഷനിൽ നൽകിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഡോക്ടറുടെ പരിചയക്കുറവാണ് ചികിത്സാ പിഴവിനു കാരണമായത്. ആധുനിക സൗകര്യങ്ങളില്ലാത്ത ആശുപത്രികളിൽ ഇത്തരം ശസ്ത്രക്രിയകൾ അനുവദിക്കരുതെന്നും റിപ്പോർട്ടിലുണ്ട്.
ഓപ്പറേഷൻ തിയറ്ററും ഫാർമസിയും നിബന്ധനകൾ പാലിക്കാതെയാണു പ്രവർത്തിക്കുന്നത്. തുരുന്പെടുത്ത ഉപകരണങ്ങളാണ് ആശുപത്രിയിലുള്ളത്. ഓപ്പറേഷൻ തിയറ്റർ വൃത്തിഹീനമാണ്. ആശുപത്രിയുടെ പ്രവർത്തനം അപകടകരവും ആരോഗ്യത്തിനു ഹാനികരവുമാണ്. ആശുപത്രി എത്രയും വേഗം അടച്ചുപൂട്ടണമെന്നും ജില്ലാമെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു.
മതിയായ അന്വേഷണം നടത്താതെ തിരൂർ ഡിവൈഎസ്പി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് കമ്മീഷൻ നിരാകരിച്ചു. ലളിതമായി മനസിലാക്കാവുന്ന ഉദാസീനതയാണ് ഡോക്ടർക്കു സംഭവിച്ചിരിക്കുന്നതെന്ന് കമ്മീഷൻ വിലയിരുത്തി. അതിന് വിദഗ്ധ സമിതിയുടെ സ്ഥിരീകരണത്തിന്റെ ആവശ്യമില്ല. ആശുപത്രിക്കും ജീവനക്കാർക്കുമെതിരെ നടപടി വേണമെന്ന ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറുടെയും ഡിഎംഒ യുടെയും ശിപാർശ കമ്മീഷൻ അംഗീകരിച്ചു.
പോലീസ് ക്രൈം കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ വിക്ടിം കോന്പൻസേഷൻ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. 1993 ലെ മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ 18(മ) (1) പ്രകാരമാണ് ഉത്തരവ്.

No comments:
Post a Comment