Latest News

പുതുവത്സരദിനത്തില്‍ ബേക്കല്‍ എ എസ് ഐയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

ഉദുമ: പുതുവര്‍ഷ ദിനത്തില്‍ ബേക്കല്‍ എ എസ് ഐ കരിവെള്ളൂരിലെ ജയരാജനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിലായി.[www.malabarflash.com]

മാങ്ങാട് സ്വദേശികളായ അബ്ദുര്‍ റഹ് മാന്‍ എന്ന ഗുജറാത്തി അബ്ദുര്‍ റഹ് മാന്‍ (23), ഷബീര്‍ അലി (24), മേല്‍ ബാരയിലെ ആഷിഖ് (24) എന്നിവരെയാണ് ബേക്കല്‍ എസ് ഐ കെ പി വിനോദ് കുമാര്‍ അറസ്റ്റു ചെയ്തത്.

കേസില്‍ മറ്റു പ്രതികളായ മാങ്ങാട്ടെ ഖാലിദ്, മേല്‍ ബാരയിലെ ആഷിത് എന്നിവരെ നേരെത്ത അറസ്റ്റു ചെയ്തിരുന്നു. നേരത്തേ അറസ്റ്റിലായ ആഷിതിന്റെ അനുജനാണ് ആഷിഖ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.