Latest News

ചേറ്റുകുണ്ടില്‍ പോലീസിനെ അക്രമിച്ച ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍

ബേക്കല്‍: പോലീസിനെ അക്രമിച്ച കേസില്‍ നീലേശ്വരത്ത് ഒളിവില്‍ കഴിയുകയായിരുന്ന ബിജെപി പ്രവര്‍ത്തകനെ ബേക്കല്‍ പോലീസ് പിടികൂടി.[www.malabarflash.com]

നീലേശ്വരം പോലീസ് സ്റ്റേഷന് സമീപത്തെ തെരുവത്ത് റോഡിലെ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ കാട്ടാമ്പള്ളിയിലെ സതീശനെ(35)യാണ് ബേക്കല്‍ പ്രിന്‍സിപ്പള്‍ എസ്‌ഐ പി കെ വിനോദ് കുമാര്‍ അറസ്റ്റ് ചെയ്തത്. 

ജനുവരി 1ന് നടന്ന വനിതാമതിലിന്റെ ഭാഗമായി ചേറ്റുകുണ്ടില്‍ സുരക്ഷക്കെത്തിയ പോലീസ് വാഹനം അക്രമിച്ച കേസിലെ പ്രതിയായ സതീശന്‍ ഒളിവില്‍ പോവുകയായിരുന്നു. 

 പോലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ നീലേശ്വരത്തെ വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വെളളിയാഴ്ച രാവിലെയായിരുന്നു അറസ്റ്റ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.