ഉപ്പള: മഞ്ചേശ്വരത്ത് ബി.ജെ.പിയുടെ കടന്നുവരവ് തടയാന്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.[www.malabarflash.com]
കഴിഞ്ഞ തവണ ചെറിയ വോട്ടിന് വിജയിച്ച മണ്ഡലത്തില്‍ ഇത്തവണ വന്‍ ഭൂരിപക്ഷത്തോടെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണം. ശാസ്ത്രീയമായ സംഘടന മുന്നേറ്റത്തിലൂടെ വിജയം ഉറപ്പിക്കാന്‍ ഓരോ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്‌ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രവര്‍ത്തക സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ടി.എ മൂസ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. അബ്ബാസ് സ്വാഗതം പറഞ്ഞു.
മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, സെക്രട്ടറി കെ.എസ് ഹംസ തൃശൂര്‍, ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, സെക്രട്ടറി അസീസ് മരിക്കെ, മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികളായ പി.എച്ച് അബ്ദുല്‍ ഹമീദ്, അബ്ബാസ് ഓണന്ത, എ.കെ ആരിഫ്, എം.എസ്.എ സത്താര്‍, ഹമീദ് കുഞ്ഞാലി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷറഫ്, സയ്യിദ് ഹാദി തങ്ങള്‍, യു.കെ സൈഫുള്ള തങ്ങള്‍, ഗോള്‍ഡന്‍ റഹ്മാന്‍, എം.ബി യൂസഫ്, മുട്ടം മഹമൂദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
No comments:
Post a Comment