Latest News

മഞ്ചേരി പയ്യനാട് ആർ.എസ്.എസ് പ്രവർത്തകന് വെട്ടേറ്റു

മഞ്ചേരി: പയ്യനാട് അത്താണിക്കലിൽ സുഹൃത്തുക്കളോടൊപ്പം സംസാരിച്ചു നിൽക്കുകയായിരുന്ന ആർ.ആർ.എസ്.എസ് പ്രവർത്തകനെ ബൈക്കുകളിൽ എത്തിയ സംഘം വെട്ടി. മഞ്ചേരി അത്താണിക്കൽ കറുത്തേടത്ത് ശിവദാസന്‍റെ മകൻ അർജുനനെ (26) ആണ് വെട്ടിയത്.[www.malabarflash.com] 

ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. അക്രമികളെത്തിയ രണ്ടു ബൈക്കിൽ ഒന്ന് സംഭവ സ്ഥലത്ത് ഉപേക്ഷിച്ചാണ് കടന്നത്. ഗുരുതര പരിക്കുകളോടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അർജുനനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. മഞ്ചേരി നഗര ശാരീരിക് ശിക്ഷക് പ്രമുഖാണ് വെട്ടേറ്റ അർജുൻ. പയ്യനാടും പരിസരങ്ങളിലും ഇൻഡസ്ട്രീയൽ ജോലി ചെയ്തു വരികയായിരുന്നു.

മലപ്പുറം ഡി.വൈ.എസ്.പി. ജലീൽ തോട്ടത്തിൽ, സി.ഐ എൻ.ബി.ശൈജു, എസ്.ഐ ജലീൽ കറുത്തേടത്ത് തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. സംഭവ സ്ഥലത്ത് ഉപേക്ഷിച്ച ബൈക്ക് പോലീസ് കസ്റ്റഡിയിൽ എടുത്തു. ബി.ജെ.പി. ജില്ലാ പ്രസിഡൻറ് കെ.രാമചന്ദ്രൻ, വൈസ് പ്രസിഡൻറ് അഡ്വ. ശ്രീപ്രകാശ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരൻ തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി.

സമാധാനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ട് ഗുഡശക്തികളുടെ ആസൂത്രണമാണ് സംഭവത്തിന് പിന്നിലെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും ബി.ജെ.പി. ജില്ലാ പ്രസിഡൻറ് കെ.രാമചന്ദ്രൻ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.