രാവിലെ ഓട്ടോയിൽ കയറിപ്പോയ പെണ്‍കുട്ടി രാത്രി വൈകിയും വീട്ടിലെത്താഞ്ഞതിനെച്ചൊല്ലി പെൺകുട്ടിയുടെ സഹോദരനും സുഹൃത്തും അനിലിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഓട്ടോയിൽ കയറിയ പെണ്‍കുട്ടിയെ തിരികെ അന്പ്രയിൽ പാലത്തിൽ ഇറക്കിയെന്ന് അനിൽ പറഞ്ഞെങ്കിലും പെൺകുട്ടിയുടെ സഹോദരനും സുഹൃത്തും വിശ്വസിക്കാതെ വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നെന്നു പോലീസ് പറയുന്നു.
വെട്ടേറ്റ അനിലിനെ എടത്വായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണു മരിച്ചത്. അനിലിന്റെ ശരീരത്തിൽ ആറു കുത്തും അഞ്ചു വെട്ടും ഏറ്റതായാണ് പ്രാഥമിക പരിശോധനയിൽ കണ്ടത്. വെട്ടേറ്റ അനിലിന്റെ അലർച്ച കേട്ട് ഓടിയെത്തിയ ഭാര്യ സന്ധ്യക്കും വെട്ടേറ്റിരുന്നു. ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്ധ്യ ഏഴു മാസം ഗർഭിണിയാണ്.
കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ പെണ്‍കുട്ടിയുടെ സഹോദരൻ കൊച്ചുപറന്പിൽ കെവിൻ(19), ഇരുപ്പൂട്ടിൽചിറ അമൽ (അപ്പു-22) എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ആലപ്പുഴയിൽനിന്നെത്തിയ ഫിംഗർ പ്രിന്റ് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. എടത്വ എസ്ഐ സിസിൽ ക്രിസ്റ്റിൽ രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു പ്രതികളെ പിടികൂടിയത്. അതേസമയം, കാണാതായ പെണ്‍കുട്ടി പുലർച്ചെ തിരികെയെത്തിയെന്നു സൂചനയുണ്ട്.
No comments:
Post a Comment