ദുബൈ: പ്രശസ്ത കാലിഗ്രാഫറും, ലോക റെക്കോര്‍ഡുകള്‍ക്കുടമയുമായ ഖലീലുല്ലാഹ് ചെംനാടു വരച്ച രാഹുല്‍ ഗാന്ധിയുടെ അനാട്ടമിക്ക് കാലിഗ്രാഫി അദ്ധേഹത്തിന് നല്‍കി.[www.malabarflash.com]
ഞായറാഴ്ച രാവിലെ ജുമൈറ ബീച്ച് ഹോട്ടലിലെത്തിയാണ് ചിത്രം കൈമാറിയത്. 'രാഹുല്‍ ഗാന്ധി എന്ന അറബിക്ക് അക്ഷരങ്ങളുള്‍പ്പെടുത്തിയാണ് ആ പോര്‍ട്രയ്റ്റ് ചിത്രം ഖലീലുല്ലാഹ് വരച്ചത്.
ഐസക്ക് ജോണ്‍, ഇഖ്ബാല്‍ ഹത്ത്ബൂര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ചിത്രം രാഹുല്‍ ഗാന്ധിക്ക് കൈമാറിയത്.
ലോക കാലിഗ്രാഫി കലയ്ക്ക് സംഭാവനയായി അനാട്ടമിക്ക് കാലിഗ്രാഫി എന്ന നൂതന ചിത്ര സങ്കേതം രൂപപ്പെടുത്തിയ കാലിഗ്രാഫര്‍ ഖലീലുല്ലാഹ് ചെംനാട് കാസര്‍കോടു സ്വദേശിയാണ്.
No comments:
Post a Comment