Latest News

സമരങ്ങളുടെ മറവില്‍ സ്വകാര്യ സ്വത്തിനു തീവച്ചാൽ ജീവപര്യന്തം വരെ തടവ്

തിരുവനന്തപുരം: രാഷ്ട്രീയ, സാമൂഹിക, മത സംഘടനകളും മറ്റു ഗ്രൂപ്പുകളും സൃഷ്ടിക്കുന്ന വർഗീയ സംഘർഷം, ഹർത്താൽ, ബന്ദ്, പ്രതിഷേധ പ്രകടനം, റോഡ് ഉപരോധം എന്നിവയ്ക്കിടെ സ്വകാര്യ സ്വത്തുക്കൾക്കു നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമിക്കുകയോ തീ വയ്ക്കുകയോ ചെയ്താൽ ജീവപര്യന്തം വരെ തടവോ 10 വർഷം വരെ തടവും പിഴയുമോ ശിക്ഷ ലഭിക്കുന്ന നിയമം ഓർഡിനൻസായി കൊണ്ടുവരാൻ മന്ത്രിസഭ തീരുമാനിച്ചു.[www.malabarflash.com]

ഹർത്താലിന്റെയും പ്രതിഷേധത്തിന്റെയും ഭാഗമായി സ്വകാര്യ സ്വത്തുക്കൾക്കു മറ്റു വിധത്തിൽ നാശമുണ്ടാക്കിയെന്നു തെളിഞ്ഞാൽ 5 വർഷം വരെ തടവും പിഴയും വിധിക്കാം. ‘കേരളാ പ്രിവൻഷൻ ഓഫ് ഡാമേജ് ടു പ്രൈവറ്റ് പ്രോപ്പർട്ടി ആൻഡ് പെയ്മെന്റ് ഓഫ് കോംപൻസേഷൻ ഓർഡിനൻസ് 2019’ ഇറക്കണമെന്നു ഗവർണറോടു മന്ത്രിസഭ ശുപാർശ ചെയ്തു. ഗവർണർ അംഗീകരിക്കുന്നതോടെ നിയമം നിലവിൽ വരും.

ഈ കേസിലെ പ്രതികൾക്കു ജാമ്യം ലഭിക്കുന്നതിനുളള വ്യവസ്ഥകൾ കർശനം. പ്രോസിക്യൂഷന്റെ ഭാഗം കേട്ട ശേഷമേ ജാമ്യം അനുവദിക്കാവൂ. സ്വത്തുക്കൾക്കുണ്ടായ നഷ്ടത്തിന്റെ പകുതി തുക ബാങ്ക് ഗാരന്റി നൽകുകയോ കോടതിയിൽ കെട്ടിവയ്ക്കുകയോ ചെയ്യണം. 

സർക്കാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് അനുസരിച്ചാണു കോടതി നഷ്ടം കണക്കാക്കുക. കുറ്റം തെളിഞ്ഞാൽ പ്രതികളിൽ നിന്നു നഷ്ടപരിഹാരം ഈടാക്കും. നഷ്ടപരിഹാരം കേരളാ റവന്യൂ റിക്കവറി നിയമ പ്രകാരം ജപ്തി നടപടികളിലൂടെ ഈടാക്കാം.

പൊതു മുതൽ നശിപ്പിക്കുന്നവർക്കു ജാമ്യം ലഭിക്കണമെങ്കിൽ നഷ്ടത്തിനു തുല്യമായ മുഴുവൻ തുകയും കെട്ടി വയ്ക്കണമെന്നാണു ഹൈക്കോടതി ഉത്തരവ്. പൊതുമുതൽ നശിപ്പിക്കുന്നതു തടയാൻ കേന്ദ്രനിയമം നിലവിലുണ്ട്. എന്നാൽ സ്വകാര്യ സ്വത്തു നശിപ്പിക്കുന്നതു തടയാനുളള വ്യവസ്ഥ ഫലപ്രദമല്ലെന്നതിനാലാണ് ഓർഡിനൻസ്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.