ഉദുമ: സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 10 വരെ പാലക്കുന്നില്‍ അഖിലേന്ത്യാ പ്രദര്‍ശനം നടത്തും.[www.malabarflash.com]
വനം, വൈദ്യുതി, പോലീസ്, എക്‌സൈസ്, ബി.എസ്.എന്‍.എല്‍ പോസ്റ്റല്‍, ഫിഷറീസ് വകുപ്പുകളുടെ പവലിയനുകള്‍ പ്രദര്‍ശന നഗരിയിലുണ്ടാകും. സയന്‍സ് ആന്റ് ടെക്‌നോളജി മ്യൂസിയം, ഐ.എസ്.ആര്‍.ഒ പരിയാരം മെഡിക്കല്‍ കോളേജ്, ആയുര്‍വ്വേദ കോളേജ്, സി.പി.സി.ആര്‍.ഐ കയര്‍ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ പവലിയനുകളും പള്ളത്ത് ഒരുക്കുന്ന നഗരിയില്‍ ഉണ്ടാകും.
വിദ്യാഭ്യാസ സമിതി ആഘോഷ കമ്മിറ്റി എന്നിവയുടെ കീഴില്‍ രൂപീകരിച്ച കെ.സതീശന്‍ നമ്പ്യാര്‍ ചെയര്‍മാനും പി.രാജന്‍ കണ്‍വീനറുമായുള്ള എക്‌സിബിഷന്‍ കമ്മിറ്റിയാണ് `പാലക്കുന്ന് ഫെസ്റ്റ്’ എന്നു പേരിലുള്ള പ്രദര്‍ശനത്തിനു നേതൃത്വം നല്‍കുന്നത്.
വനം, വൈദ്യുതി, പോലീസ്, എക്‌സൈസ്, ബി.എസ്.എന്‍.എല്‍ പോസ്റ്റല്‍, ഫിഷറീസ് വകുപ്പുകളുടെ പവലിയനുകള്‍ പ്രദര്‍ശന നഗരിയിലുണ്ടാകും. സയന്‍സ് ആന്റ് ടെക്‌നോളജി മ്യൂസിയം, ഐ.എസ്.ആര്‍.ഒ പരിയാരം മെഡിക്കല്‍ കോളേജ്, ആയുര്‍വ്വേദ കോളേജ്, സി.പി.സി.ആര്‍.ഐ കയര്‍ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ പവലിയനുകളും പള്ളത്ത് ഒരുക്കുന്ന നഗരിയില്‍ ഉണ്ടാകും.
എല്ലാ ദിവസങ്ങളിലും കലാ-സാംസ്‌ക്കാരിക പരിപാടികളും ഉണ്ടാകും. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ചെയര്‍മാനും പി.വി.രാജേന്ദ്രന്‍ ജനറല്‍ കണ്‍വീനറുമായുള്ള കമ്മിറ്റിയാണ് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നത്.
No comments:
Post a Comment