ഉദുമ: ആരോഗ്യ സേവന മേഖലയില്‍ കാര്യക്ഷമായ ഇടപെടല്‍ മുന്‍നിര്‍ത്തി ഉദുമ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ മുഴുവന്‍ ആശ പ്രവര്‍ത്തകര്‍ക്കായുള്ള അഞ്ച് ദിവസത്തെ പരിശീലനത്തിന് തുടക്കമായി.[www.malabarflash.com]
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എ മുഹമ്മദ് അലി പരിശീലനം ഉത്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ആര്‍ദ്രം മിഷന്‍ പ്രവര്‍ത്തങ്ങള്‍ ജില്ല മലേറിയ ഓഫീസര്‍ വി സുരേഷാണ് അവതരിപ്പിച്ചു.
വിവിധ വിഷയങ്ങളിലായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി വി ഗോവിന്ദന്‍, ബിനി രവീന്ദ്രന്‍, കെ വി ഗോപിനാഥ്, ചിന്താമണി എന്നിവര്‍ ക്ലാസ്സെടുത്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലിബിന്‍ കെ ഐ സ്വാഗതവും വി ശ്രീലേഷന്‍ നന്ദിയും പറഞ്ഞു
No comments:
Post a Comment