Latest News

തെയ്യംകെട്ടുത്സവം ജനകീയമാക്കും; ഓലമെടയലിനു തുടക്കമായി

ഉദുമ: തെക്കേക്കര പുതിയപുര തറവാട്ടിൽ ഏപ്രിൽ ആദ്യവാരം നടക്കുന്ന വയനാട്ടു കുലവൻ തെയ്യംകെട്ടുത്സവം ജനകീയമാക്കുമെന്നു ആഘോഷകമ്മിറ്റി പൊതുയോഗം.[www.malabarflash.com]

ഉത്സവ നടത്തിപ്പിനായി രൂപീകരിച്ച വിവിധ ഉപ കമ്മിറ്റികളുടെ കൂട്ടായ യോഗത്തിന്റേതാണ് തീരുമാനം.സമാധാനപൂർണ്ണമായ അന്തരീക്ഷത്തിൽ ഉത്സവം പരിപൂർണ്ണ വിജയമാക്കാൻ സർവ്വജന സഹകരണം ഉറപ്പുവരുത്തും. കൊടിതോരണങ്ങൾക്ക്‌ നിറവ്യത്യാസമുണ്ടാവില്ലെന്ന് ആഘോഷ കമ്മിറ്റി നേരത്തേ തീരുമാനിച്ചിരുന്നു .
ചെയർമാൻ സി.എച്ച്.നാരായണൻ അധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ പള്ളം നാരായണൻ, പ്രഭാകരൻ തെക്കേക്കര, വള്ളിയോട്ട് കുമാരൻ, പി.വി.ഭാസ്കരൻ, പ്രീനമധു,
വി.കുഞ്ഞിരാമൻ, പള്ളം ശ്രീധരൻ, രമേശൻ പള്ളം, പി.വി.ചിത്രഭാനു,
കാർത്യായനി ബാബു, പള്ളം നാരായണൻ, മുരളീധരൻ പള്ളം, സുഗതകുമാരി എന്നിവർ സംസാരിച്ചു.

തെയ്യംകെട്ടിനാവശ്യമായ ഓലമെടയൽ വനിതകുട്ടായ്മയുടെ നേതൃത്വത്തിൽ ഞായറാഴ്ച്ച രാവിലെ തറവാട്ട് പറമ്പിൽ ആരംഭിച്ചു. തറവാട്ടിലെ മുതിർന്ന വനിത അംഗങ്ങൾക്ക് ആഘോഷ കമ്മിറ്റി ചെയർമാൻ ഓലകൾ കൈമാറി ചടങ്ങു് ഉദ്‌ഘാടനം ചെയ്തു. കലവറയ്ക്കും , നടപ്പന്തലിനും , അണിയറയ്ക്കും ആവശ്യമായ മുഴുവൻ ഓലകളും 15 ദിവസത്തിനകം വനിത കൂട്ടായ്മ മെടഞ്ഞു നൽകും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.