Latest News

സ്ഥലമിടപാട്: 20,000 രൂപയ്ക്ക് മുകളില്‍ നോട്ടായി നല്‍കിയിട്ടുള്ളവര്‍ കുടുങ്ങും

ന്യൂഡല്‍ഹി: 20,000 രൂപയിലേറെ കറന്‍സി കൊടുത്ത് സ്ഥലം വാങ്ങിയവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങളെകാത്തിരിക്കുന്നത് ആദായ നികുതി വകുപ്പിന്റെ നോട്ടീസാണ്.[www.malabarflash.com]

തല്‍ക്കാലം ഡല്‍ഹിക്കുപുറത്തുള്ളവര്‍ രക്ഷപ്പെട്ടു. അധികം താമസിയാതെ അവരെത്തേടിയും കത്തുവരും.

20,000 രൂപയിലധികം പണമായി നല്‍കി സ്ഥലമിടപാട് നടത്തിയവരുടെ വിവരങ്ങളെടുത്തുവരികയാണ് ആദായ നികുതി വകുപ്പിന്റെ ഡല്‍ഹി ഡിവിഷന്‍.

2015 മുതല്‍ 2018വരെ നടന്ന ഇടപാടുകളാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ഡല്‍ഹി ഡിവിഷനിലെ 21 സബ് രജിസ്ട്രാര്‍ ഓഫീസുകള്‍വഴിയാണ് പരിശോധന.

2015 ജൂണ്‍ ഒന്നിന് നിലവില്‍വന്ന പ്രത്യക്ഷ നികുതി നിയമപ്രകാരം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ 20,000 രൂപയ്ക്ക് മുകളിലാണെങ്കില്‍ അക്കൗണ്ട് പേയി ചെക്കോയോ ആര്‍ടിജിഎസ് വഴിയോ മറ്റ് ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാനങ്ങള്‍ വഴിയോ ആയിരിക്കണം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.