നീലേശ്വരം: മകന്‍ മരണപ്പെട്ട മനോവിഷമത്തില്‍ കഴിയുകയായിരുന്ന യുവതി ഗള്‍ഫില്‍ ജീവനൊടക്കി. മടിക്കൈ ബങ്കളം കക്കാട്ടെ ശശി-വത്സല ദമ്പതികളുടെ മകളും പയ്യന്നൂര്‍ രാമന്തളിയിലെ സത്യന്റെ ഭാര്യയുമായ സിനി(26)യാണ് ഗള്‍ഫിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ചത്.[www.malabarflash.com]
മൂന്നുമാസം മുമ്പ് സിനിയുടെ രണ്ട് വയസുള്ള മകന്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ മരണപ്പെട്ടിരുന്നു. അന്ന് മുതല്‍ സിനി കടുത്ത ആഘാതത്തിലായിരുന്നു. അമ്മ വത്സലയോടൊപ്പം കിനാനൂര്‍ കണിയാടയില്‍ കഴിഞ്ഞിരുന്ന സിനിയെ രണ്ടുമാസം മുമ്പാണ് സത്യന്‍ ഗള്‍ഫിലേക്ക് കൊണ്ടുപോയത്.
ജോലിക്ക് പോകുമ്പോള്‍ സിനിയെ പരിചരിക്കാനായി തന്റെ സഹോദരിയെയും സത്യന്‍ ഗള്‍ഫിലേക്ക് കൊണ്ടുപോയിരുന്നു. ഗള്‍ഫിലെ താമസത്തിനിടയില്‍ സിനി സാധാരണ നിലയിലേക്ക് തിരിച്ചുവന്നതോടെ സഹോദരി നാട്ടിലേക്ക് തിരിച്ചുവന്നു. ബുധനാഴ്ച രാവിലെയാണ് സിനിയെ താമസസ്ഥലത്തെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.

No comments:
Post a Comment