Latest News

പാർക്കിലെത്തിയ കമിതാക്കളെ ഭീഷണിപ്പെടുത്തി താലികെട്ടിച്ച് ബജ്റംഗദൾ പ്രവർത്തകർ

ഹൈദരബാദ്: പാർക്കിലെത്തിയ കമിതാക്കളെ ഭീഷണിപ്പെടുത്തി താലികെട്ടിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ബുധനാഴ്ച ഹൈദരബാദിലെ മെഡ്‌ചൽ കണ്ട്‌ലകോയ ഓക്‌സിജന്‍ പാര്‍ക്കിലാണ് സംഭവം.[www.malabarflash.com] 

സംസാരിച്ചിരിക്കാനെത്തിയ കമിതാക്കളെ ബജ്റംഗ് ദൾ പ്രവർത്തകർ വളയുകയായിരുന്നു. തുടർന്ന് യുവാവിനെ കൊണ്ട് താലി കെട്ടിച്ചു. ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുകയായിരുന്നു. പ്രവർത്തകരിലൊരാൾ യുവാവിനെ അഭിനന്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

വാലന്റൈൻസ് ഡേ ദിനം ആഘോഷിക്കുന്നവരെ പാഠം പഠിപ്പിക്കുമെന്ന് ബജ്റംഗ് ദൾ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. തുടർന്നാണ്  നിർബന്ധിച്ച് താലികെട്ടിക്കൽ അരങ്ങേറിയത്. ഇതിനെതിരെ പരാതികളൊന്നും ലഭിച്ചില്ലെന്നാണു പോലീസ് ഭാഷ്യം. ഇത്തരം സദാചാര ഗുണ്ടായിസത്തിനെതിരെ രാജ്യമാകെ പ്രതിഷേധങ്ങൾ ശക്തമാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.