ബായാര്‍: രാജ്യത്തെ നടുകിയ ജമ്മു കാശ്മീറിലെ ഇന്ത്യന്‍ സൈന്യത്തിന്ന് നേരെ നടന്ന ആക്രമണം അത്യന്തം അപലപനീയവും ഖേദകരവുമാണെന്ന് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചി കോയ അല്‍ബുഖാരി ബായാര്‍ തങ്ങള്‍ പറഞ്ഞു.[www.malabarflash.com]
രാജ്യ സുരക്ഷക്ക് ഭീഷണിയായി രാജ്യത്തിന്റെ അഖണ്ടതയും മത സൗഹാര്‍ദ്ദവും തകര്‍ക്കുന്ന രൂപത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു യഥാര്‍ത്ഥ മുസ്ലിം കൂട്ട് നില്‍ക്കുകയില്ല.
ഇത്തരത്തിലുള്ള ചിദ്ര ശക്തികളെ കരുതി ഇരിക്കണം ഒരു മതവും തീവ്രവാദവും ഭീകരവാദവും പ്രോത്സാഹിപ്പിക്കുന്നില്ല, പ്രതേകിച്ചു ഇസ്ലാം. ഒരു തീവ്രവാദിക്കും യഥാര്‍ത്ഥ മുസ്ലിം ആവാന്‍ കഴിയുകയില്ല എന്ന പ്രഖ്യാപിച്ച മതമാണ്.
ആയതിനാല്‍ രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടി സമര്‍പ്പിതരായ ജവാന്‍മാര്‍ക്ക് ശക്തി പകര്‍ന്നു ഇത്തരം ശക്തികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്നു അര്‍ഹിക്കുന്ന ശിക്ഷ നല്‍കി രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി രാജ്യം ഒറ്റകേട്ടായി നേരിടണമെന്ന് തങ്ങള്‍ ഓര്‍മപ്പെടുത്തി.
പതിനായിരങ്ങള്‍ സംബന്ധിച്ച ബായാര്‍ സ്വലാത്തിന്ന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു തങ്ങള്‍. മര്‍കസ് വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് മുഖ്യ പ്രഭാഷണം നടത്തി.
ഷറഫുല്‍ ഉലമ അബ്ബാസ് ഉസ്താദ്, പള്ളന്‍ങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അഹ്മദ് ബാവ മുസ്ലിയാര്‍ ഉള്ളാള്‍,കടവത്തൂര്‍ ഖാളി, അബ്ദുല്‍ ലത്തീഫ് സഅദി പഴശി, ഹംസ മിസ്ബാഹി, മുഹിയുദ്ദീന്‍ ഖാമില്‍ സഖാഫി തൊക്കെ, അഷ്റഫ് സഅദി മലൂര്‍, മുനീര്‍ ഹാജി മാസ്‌കൊ, മജീദ് ഹാജി മുംബൈ തുടങ്ങിയര്‍ സംബന്ധിച്ചു.
No comments:
Post a Comment