കൊച്ചി: ലാന്‍ഡ് ലൈന്‍ വരിക്കാര്‍ക്ക് സൗജന്യ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് ഓഫര്‍ പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍. ബിഎസ്എന്‍എലിന്റെ നിലവില്‍ ബ്രോഡ്ബാന്‍ഡ് ഇല്ലാത്ത എല്ലാ ലാന്‍ഡ് ലൈന്‍ വരിക്കാര്‍ക്കും പ്രതിദിനം 5 ജിബി ഡേറ്റ ലഭ്യമാക്കുന്ന ഫ്രീ ട്രയല്‍ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ മാര്‍ച്ച് ഒന്ന് മുതല്‍ ലഭ്യമാകുമെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു.[www.malabarflash.com]
ഇന്‍സ്റ്റലേഷന്‍ ചാര്‍ജുകള്‍, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങി ഒരുവിധ അധിക ചാര്‍ജുകളും ഇല്ലാതെ സൗജന്യമായി ഒരു മാസത്തേക്ക് 10 എംബിപിഎസ് വരെ വേഗതയില്‍ ബിഎസ്എന്‍എലിന്റെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം ഉപയോഗിച്ച് നോക്കുവാന്‍ ഉപഭോക്താവിന് സാധിക്കുമെന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ പറഞ്ഞു.
ബിഎസ്എന്‍എലിന്റെ നിലവിലുള്ള ലാന്‍ഡ് ലൈന്‍, ബ്രോഡ്ബാന്‍ഡ്,എഫ്ടിടിഎച്ച്, മൊബൈല്‍ ഉപഭോക്താക്കള്‍ക്കു ഒരു മാസത്തേക്ക് സൗജന്യ വോയിസ് കോളിംഗ് ഓഫര്‍ നിലവില്‍ വന്നു. വിഒഐപി (വോയിസ് ഓവര്‍ ഐപി) അധിഷ്ഠിതമായ ബിഎസ്എന്‍എല്‍ വിങ്‌സ് സേവനത്തില്‍ കൂടിയാണിത്. വോയിസ് ഓവര്‍ ഐപി സാങ്കേതിക വിദ്യയുടേയും ലാന്‍ഡ്‌ലൈന്‍ സേവനങ്ങളുടെയും സംയോജനം ആണ് ബിഎസ്എന്‍എല്‍ വിങ്‌സ്.
ഉപഭോക്താവിന് വിങ്‌സ് മൊബൈല്‍ ആപ്പിലൂടെ സിം കാര്‍ഡ് ഇല്ലാതെ തന്നെ തങ്ങളുടെ മൊബൈലില്‍ നിന്നും കോളുകള്‍ വിളിക്കുവാനും സ്വീകരിക്കുവാനും സാധിക്കും. ഇന്ത്യക്കുള്ളിലുള്ള റോമിംഗ് സൗജന്യമായിരിക്കും.
ഇന്ത്യക്ക് പുറത്തു ഇന്റര്‍നാഷണല്‍ റോമിംഗ് നടത്തുമ്പോള്‍ ഇന്‍കമിങ് കോളുകള്‍ സൗജന്യമായിരിക്കും. മാത്രമല്ല ഇന്റര്‍നാഷണല്‍ റോമിംഗ് വേളയില്‍ ഇന്ത്യയിലേക്കുള്ള ഔട്ട്‌ഗോയിംഗ് കോളുകള്‍ വിങ്‌സ് ആപ്പ് വഴി മിനിറ്റിനു കേവലം 1 രൂപ 20 പൈസ നിരക്കില്‍ ചെയ്യുവാന്‍ സാധിക്കുന്നതാണെന്നും അധികൃതര്‍ പറഞ്ഞു.
ബിഎസ്എന്‍എല്‍ വെബ്‌സൈറ്റ് ആയ www.bsnl.co.in സന്ദര്‍ശിച്ച് ഉപഭോക്താക്കള്‍ക്ക് ഈ സേവനത്തിനായി രജിസ്റ്റര്‍ ചെയ്തു യൂസര്‍ നെയിമും പാസ്സ്വേര്‍ഡും കരസ്ഥമാക്കാം. ഇതിനു ശേഷം ഗൂഗിള്‍ പ്‌ളേ സ്റ്റോറില്‍ നിന്നും ബിഎസ്എന്‍എല്‍ വിങ്‌സ് ആപ്പ് ഡൌണ്‍ലോഡ് ചെയ്തു ലോഗിന്‍ ചെയ്തു കോളുകള്‍ വിളിച്ച് തുടങ്ങാം.
ബിഎസ്എന്‍എല്‍ വിങ്‌സ് ഉപഭോക്താവ് ഏതെങ്കിലും ഇന്റര്‍നെറ്റ് / വൈഫൈ നെറ്റ് വര്‍ക്കില്‍ കണക്ടഡ് ആയിരിക്കുന്നിടത്തോളം ഒരു ഇന്‍കമിങ് കോള്‍ പോലും നഷ്ടമാകുന്നതല്ല.
ബിഎസ്എന്‍എല്‍ നമ്പറുകളില്‍ നിന്നും വിങ്‌സ് നമ്പറുകളിലേക്കുള്ള കോള്‍ ഫോര്‍വേഡിങ് സൗജന്യമായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്ററുമായി ബന്ധപ്പെടേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ അറിയിച്ചു.
No comments:
Post a Comment