Latest News

എണ്‍പത്തഞ്ചുകാരിയെ പീഡിപ്പിച്ച 51കാരന്‍ പിടിയില്‍

മാള: പൊയ്യയില്‍ എണ്‍പത്തഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ പൊയ്യ അഴീക്കോട്ടുകാരന്‍ രാജു (51) മാള പോലിസിന്റെ പിടിയില്‍. ശനിയാഴ്ച രാവിലെ പത്തോടെയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.[www.malabarflash.com]

മകനുമൊത്ത് താമസിക്കുന്ന വയോധികയെ മകന്‍ പുറത്തു പോയ സമയത്താണ് പീഡിപ്പിച്ചത്. അയല്‍വാസിയായ പ്രതി മകന്‍ വീട്ടില്‍ ഇല്ലെന്നുറപ്പ് വരുത്തിയാണ് ക്രൂര കൃത്യം ചെയ്തത്. 

ഹോട്ടല്‍ തൊഴിലാളിയായ ഇയാള്‍ സ്ഥിര മദ്യപാനിയാണ്. മദ്യലഹരിയിലാണ് പ്രതി ഈ കൃത്യം ചെയ്തതെന്ന് മാള പോലിസ് പറഞ്ഞു. ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.