തിരുവനന്തപുരം: പോക്‌സോ കേസില്‍ പ്രതിയായ മുന്‍ ഇമാമിനെതിരെ പെണ്‍കുട്ടിയുടെ മൊഴി. പീഡിപ്പിക്കപ്പെട്ടതായി ഡോക്ടര്‍ക്കും പോലീസിനും ചൈല്‍ഡ് ലൈനിനും പെണ്‍കുട്ടി മൊഴി നല്‍കി. പെണ്‍കുട്ടിയുടെ രഹസ്യ മൊഴി വെളളിയാഴ്ച രേഖപ്പെടുത്തും. അതേസമയം മുന്‍കൂര്‍ ജാമ്യം തേടി പ്രതി ഷഫീഖ് കോടതിയെ സമീപിച്ചു.[www.malabarflash.com]
പെണ്‍കുട്ടിക്ക് വൈദ്യ പരിശോധന നടത്തിയ ഡോക്ടര്‍ ചെല്‍ഡ് ലൈന്‍ വനിതാ പോലീസ് സംഘം എന്നിവര്‍ക്കാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ഇമാമിനെതിരെ പെണ്‍കുട്ടി മൊഴി നല്‍കിയതോടെ പ്രതിക്കെതിരായ കുരുക്ക് മുറുകി. പെണ്‍കുട്ടിയുടെ മൊഴി ഇല്ലാതെ പള്ളി കമ്മറ്റി പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് കേസ് എടുത്ത് പോക്‌സോ ചുമത്തിയത്.
ഇപ്പോള്‍ അന്വേഷണത്തോട് കുടുംബം സഹകരിക്കുന്നതായും അമ്മയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇതുവരെ പെണ്‍കുട്ടി ഒന്നും പറയാതിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ നെടുമങ്ങാട് ഡി.വൈ.എസ്.പി ഡി അശോകന്‍ പറഞ്ഞു. പ്രതി ഷഫീഖ് അല്‍ ഖാസിമി ഇപ്പോഴും ഒളിവിലാണ്. കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

No comments:
Post a Comment