കാഞ്ഞങ്ങാട്: കെട്ടിട ഉടമകൾക്ക് 100 ശതമാനം നികുതി വർധിപ്പിക്കുകയും വർധിപ്പിച്ച നികുതി 2013 മുതൽ മുൻ കാല പ്രാബല്യത്തോട് കൂടി അടയ്ക്കണമെന്ന മുൻസിപാലിറ്റിയുടെ തീരുമാനം റദ്ദാക്കണമെന്നാവശ്യപെട്ട് കൊണ്ട് കേരള ബിൾഡിംഗ് ഓണേർസ് വെൽഫയർ അസോസിയേഷൻ കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റി കാഞ്ഞങ്ങാട് മുൻസിപൽ ചെയർമാൻ വി വി രമേശന് നിവേധനം നൽകി.[www.malabarflash.com]
സംസ്ഥാൻ വൈസ് പ്രസിഡന്റ് പി എം ഫാറൂക്ക്, ജനറൽ സെക്രട്ടറി സി കെ റഹ്മത്തുള്ള, ട്രഷറർ മനാഫ് ലിയാക്കത്ത് അലി, വൈസ് പ്രസിഡന്റുമാരായ നാഗരാജ് ദീപാ ഗോൾഡ്, ഗോവിന്ദൻ മണി വെസൽപാലസ്, സെക്രട്ടറിമാരായ സി കെ ഷറഫുദ്ദീൻ, ഫസൽ റഹ്മാൻ എന്നിവർ സംബന്ധിച്ചു.
കെട്ടിട നികുതി വർധിപ്പിച്ചാൽ ഉടമകൾക്ക് വാടക വർധിപ്പിക്കേണ്ടി വരുമെന്നും വാടക വർധിപ്പിച്ചാൽ കച്ചവടക്കാർക്ക് ആവശ്യ സാധനങ്ങൾക്ക് വില വർധിപ്പിക്കേണ്ടി വരുമെന്നും അങ്ങനെ വന്നാൽ സാമ്പത്തിക മാന്ദ്യം നില നിൽകുന്ന ഈ അവസ്ഥയിൽ സധാരണ ജനങ്ങൾക്ക് വിലക്കയറ്റം അനുഭവപ്പെടുമെന്നും ഭാരവാഹികൾ കൂടിക്കാഴ്ചയിൽ ചെയർമാനെ ധരിപ്പിച്ചു. അടിയന്തിരമായി തീരുമാനം പുന പരിശോധിക്കാമെന്ന് ചെയർമാൻ ഉറപ്പ് നൽകി.

No comments:
Post a Comment