Latest News

പുല്‍വാമ ഭീകരാക്രമണം: മരിച്ചവരിൽ മലയാളി ജവാനും

ലക്കിടി: ജമ്മു-കശ്മീരിലെ പുല്‍വാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച 44 സി.ആർ.പി.എഫ് ജവാന്മാരിൽ മലയാളിയും. വയനാട് ലക്കിടി സ്വദേശി കുന്നത്തിടവക വില്ലേജില്‍ വെറ്ററിനറി കോളജിന് സമീപം പരേതനായ വാസുദേവന്‍റെ മകന്‍ വി.വി വസന്ത് കുമാറാണ് മരിച്ചത്.[www.malabarflash.com] 

സി.ആര്‍.പി.എഫ്. 82-ാം ബറ്റാലിയന്‍ അംഗമാണ്. 2001ൽ സി.ആര്‍.പി.എഫിൽ ചേര്‍ന്ന വസന്തകുമാർ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറിൽ ചുമതലയേൽക്കാൻ പോകുകയായിരുന്നു.

പുലർച്ചെ അഞ്ചു മണിക്കാണ് സൈന്യത്തിൽ നിന്ന് ഔദ്യോഗികമായി മരണവിവരം ബന്ധുക്കളെ അറിയിച്ചത്. ബറ്റാലിയൻ മാറുന്നതിന്‍റെ ഭാഗമായി അഞ്ചു ദിവസത്തെ അവധിക്ക് നാട്ടിൽ വന്ന വസന്തകുമാർ കഴിഞ്ഞ ഒമ്പതാം തീയതിയാണ് മടങ്ങിപോയത്.

രാവിലെ 10 മണിക്ക് ശേഷമേ ജില്ലാ അധികൃതർ വീട്ടിലെത്തി മൃതദേഹം നാട്ടിലെത്തിക്കുന്നത് അടക്കമുള്ള വിവരങ്ങൾ കൈമാറുകയുള്ളൂ. തൃക്കേപ്പറ്റയിലെ കുടുംബവീട്ടിൽ സംസ്കാര ചടങ്ങുകൾ നടത്താനാണ് തീരുമാനമെന്ന് ബന്ധുക്കൾ അറിയിച്ചു.

രാജ്യത്തിന് വേണ്ടി സഹോദരൻ പോരാടി മരിച്ചതിൽ അഭിമാനമുണ്ടെന്ന് വസന്തകുമാറിന്‍റെ സഹോദരൻ സജീവൻ മാധ്യമങ്ങളോട് പറഞ്ഞു.

വ്യഴാഴ്​ച മൂന്നു​ മണിക്കാണ്​ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. ശ്രീനഗർ-ജമ്മു ഹൈവേയിലെ അവന്തിപോറയില്‍ സൈനികർ സഞ്ചരിച്ച വാഹനവ്യൂഹത്തിലെ ബസാണ്​ കാർ സ്​ഫോടനത്തിൽ തകർന്നത്​. അവധി കഴിഞ്ഞ്​ താഴ്​വരയിലെ യൂനിറ്റിൽ പ്രവേശിക്കാൻ പോവുകയായിരുന്ന 2500ലേറെ സി.ആർ.പി.എഫുകർ 78 വാഹനങ്ങളിലായി ഹൈവേയിൽ നീങ്ങു​േമ്പാഴാണ് അവന്തിപോറയിൽ പതിയിരുന്ന ഭീകരുടെ​ കാർ ഇടിച്ചുകയറ്റിയത്​.

54ാം ബറ്റാലിയനിലെ 44 ജവാന്മാർ സഞ്ചരിച്ച ബസിനു ​നേരെയാണ്​ ഭീകരരുടെ വാഹനം എത്തിയത്​. പരിക്കേറ്റ ജവാന്മാരില്‍ പലരു​െടയും നില ഗുരുതരമാണ്. നിരവധി വാഹനങ്ങൾക്ക്​ കേടുപാടുകളുണ്ടായി. ഉഗ്രസ്​ഫോടനത്തിൽ മനുഷ്യശരീരങ്ങൾ ചിതറിത്തെറിച്ചു. പാക് ഭീകരസംഘടനയായ ജയ്​ശെ മുഹമ്മദ്​ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏ​െറ്റടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.