Latest News

അൽ ഹുസ്ന ഷീ അക്കാദമി രണ്ടാം വാർഷികം പ്രഖ്യാപനമായി; 96 വനിതാ പണ്ഡിതകൾക്ക് ബിരുദം സമ്മാനിക്കും

കാസര്‍കോട്: ഉളിയത്തടുക്ക അല്‍ ഹുസ്‌ന ഷീ അക്കാദമി രണ്ടാം വാര്‍ഷിക സമ്മേളനത്തിന് പ്രഖ്യാപനമായി. പ്രഖ്യാപന സംഗമം സയ്യിദ് ജലാലുദ്ധീന്‍ അല്‍ ജിഫ്രി ആന്ത്രോത്ത് ഉദ്ഘാടനം ചെയ്തു
എസ്.വൈ.എസ് കാസറകോട് സോണ്‍ പ്രസിഡന്റ് അബ്ദുല്‍ കരീം അല്‍ ഹാദി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.[www.malabarflash.com] 


മെയ് 23 വ്യാഴാഴ്ച രാവിലെ 10 മണിക്ക് വാര്‍ഷീക മഹാ സമ്മേളനം നടക്കും. അല്‍ ഹുസ് ഷീ അക്കാദമിയില്‍ നിന്നും അഫ്‌സലുല്‍ ഉലമ, പ്ലസ്ടു കൊമേഴ്സ്, ഒരു വര്‍ഷ ഇസ്ലാമിക് ശരിഅ പഠനം പൂര്‍ത്തിയാക്കിയ 83 വിദ്യാര്‍ത്ഥിനികള്‍ക്ക് സാക്കിയ ബിരുദവും ഇസ്ലാമിക് ശരീഅ രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയ 13 വനിതാ പണ്ഡിതകള്‍ക്ക് ഹുസ്‌ന സാക്കിയ ബിരുദവും സമ്മാനിക്കും.
വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് തസ്‌കിയ വെക്കേഷന്‍, അല്‍ ഉസ്‌റത്തുല്‍ ഹുസ്‌ന, ഓള്‍ഡ് സ്റ്റുഡന്‍സ് മീറ്റ്,റമളാന്‍ മുന്നൊരുക്കം, സ്വലാത്ത് മജ്‌ലിസ്, റമളാന്‍ പ്രാര്‍ത്ഥന സംഗമം എന്നിവ നടക്കും.
സമ്മേളന പ്രചരണ ഭാഗമായി ജില്ലയിലെ വിവിധ മഹല്ലുകളില്‍ മയ്യിത്ത് പരിപാലന പ്രാക്ടിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.
പ്രഫസര്‍ ഇബ്രാഹിം സഖാഫി പ്രമേയ പ്രഭാഷണം നടത്തി, ഇബ്രാഹിം മദനി, ഹംസ സഖാഫി, യൂ.ബഷീര്‍ ഉളിയത്തടുക്ക, ഇത്തിഹാദ് മുഹമ്മദ് ഹാജി, അബ്ദുല്ല ഹാജി, പി.എം അബ്ദൂല്ല കുഞ്ഞി, എ.എം മഹമൂദ്, ശാഫി പട്‌ല, മഹമൂദ് ഹനീഫി, ഇബ്രാഹിം കരോടി സംബന്ധിച്ചു,
ജനറല്‍ മാനേജര്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് സ്വാഗതവും പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീഖ് അഹ്സനി നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.