ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രം പുതുമയാര്‍ന്ന ഒരു കല്യാണത്തിന് സാക്ഷ്യം വഹിച്ചു. 18 വര്‍ഷം മുന്‍പ് വിവാഹിതരായ സൗത്ത് ആഫ്രിക്കന്‍ ദമ്പതിമാര്‍ക്ക് തെക്കേ ഇന്ത്യന്‍ രീതിയില്‍ ഹൈന്ദവ ആചാരങ്ങളോടുകൂടി 'വീണ്ടു'മൊരു കല്യാണ ചടങ്ങുകള്‍ നടത്തിക്കൊടുക്കാനുള്ള അപേക്ഷക്ക് ക്ഷേത്ര ഭരണ സമിതി അനുവാദം നല്‍കുകയായിരുന്നു.[www.malabarflash.com]
സൗത്ത് ആഫ്രിക്കയിലെ ജൊഹനാസ് ബര്‍ഗില്‍ അവിടത്തെ ആചാര പ്രകാരം വിവാഹിതരായ തമിഴ് വംശരായ സൗത്ത് ആഫ്രിക്കയിലെ യുഗാന്ദ്രന്‍ മോഡുലേ(42)യും ഫാരിയ(41)ലും കേരളീയ രീതിയില്‍ വീണ്ടുമൊരു മിന്നുകെട്ടിനു ഇവിടെ എത്തിയത് ജൊഹനാസ് ബര്‍ഗില്‍ പൈലറ്റ് ആയി ജോലിചെയ്യുന്ന ഉദയമംഗലത്തെ മിഥുന്‍ മോഹന്‍ വഴിയായിരുന്നു.
ഇന്ത്യയിലെത്തിയ ഇവര്‍ മുംബൈയും, ഗോവയും കറങ്ങിയ ശേഷമാണ് ഉദയമംഗലത്ത് മിഥുവിനോടൊപ്പം കഴിഞ്ഞ ദിവസം എത്തിയത്. ഉച്ച പൂജയ്ക്ക് ശേഷം ക്ഷേത്രത്തില്‍ നിന്ന് പൂജിച്ച് നല്‍കിയ പൂമാല ഇരുവരും പരസ്പ്പരം ചാര്‍ത്തി. തുടര്‍ന്നായിരുന്നു മിന്നുകെട്ട്.
എറെ വര്‍ഷങ്ങളായി മനസ്സില്‍ ഒളിപ്പിച്ചു വെച്ച ആഗ്രഹം ഇവിടത്തെ ക്ഷേത്ര നടയില്‍ പൂവണിഞ്ഞ സംതൃപ്തിയിലാണ് 'വധുവരന്മാര്‍'. ഇവരുടെ പതിനഞ്ചും അഞ്ചും വയസ്സ് പ്രായമായ രണ്ടു പെണ്‍കുട്ടികളും വരന്റെ അച്ഛനും അമ്മയും മീനത്തിലെ ഈ താലികെട്ടിന് സാക്ഷ്യം വഹിച്ചു.
നാടിന് കൗതുകമായി പുതുമംഗല്യത്തിന്റെ മധുരം പങ്കുവെച്ച് അമ്പല കമ്മിറ്റി പായസവും വിളമ്പി. മിഥുന്റെ വീട്ടില്‍ അവര്‍ക്കായി വിവാഹ സദ്യയുമൊരുക്കി.
ജൊഹനാസ് ബര്‍ഗ് വിമാനത്താവളത്തില്‍ ഫ്ലൈറ്റ് ഓപ്പറേഷന്‍ മാനേജരാണ് യുഗാന്ദ്രന്‍. ഭാര്യ ഫാരിയ അവിടെ മെഡിക്കല്‍ ലാബില്‍ ജോലി ചെയ്യുന്നു.
No comments:
Post a Comment