Latest News

എസ്എസ്എൽസി കണക്ക് പരീക്ഷാദിവസം ഗണിതശാസ്ത്ര അധ്യാപിക അപകടത്തിൽ മരിച്ചു

ചേർത്തല: എസ്എസ്എൽസി ഗണിതശാസ്ത്ര പരീക്ഷയുടെ ദിവസം ഗണിതാധ്യാപിക അപകടത്തിൽ മരിച്ചു. ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് സ്കൂളിലെ അധ്യാപികയായ അനിത പയസ് (53) ആണു മരിച്ചത്.[www.malabarflash.com] 

ബുധനാഴ്ച രാവിലെ ആറരയോടെ ആലപ്പുഴ – ചേർത്തല തീരദേശ റോഡിൽ ചേന്നവേലി പനയ്ക്കൽ ജംക്‌ഷനു സമീപമാണ് അപകടം. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ചെത്തി അറയ്ക്കൽ പയസ് ബെന്നിന്റെ ഭാര്യയാണ് അനിത.

പെരുന്നോർമംഗലം സെന്റ് ആന്റണീസ് പള്ളിയിൽ കുർബാനയിൽ പങ്കെടുക്കാൻ പോകവേ എതിരെ ഇറച്ചിക്കോഴി കയറ്റിയെത്തിയ പിക്കപ് വാൻ ഇടിക്കുകയായിരുന്നു. ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. തലയ്ക്കേറ്റ പരുക്കാണു മരണകാരണം

അനിതയെ ഇടിച്ചശേഷം വാൻ കലുങ്കിൽ ഇടിച്ചു മറിഞ്ഞു. ഡ്രൈവർ പട്ടണക്കാട് സ്വദേശി ദിനേശന് (34) എതിരെ അർത്തുങ്കൽ പോലീസ് കേസെടുത്തു. ഡ്രൈവർ ഉറങ്ങിപ്പോയതാണു കാരണമെന്നു പോലീസ് പറഞ്ഞു. 

 അർത്തുങ്കൽ കാട്ടിപ്പറമ്പിൽ അച്ചപിള്ളയുടെയും പരേതയായ മോളിക്കുട്ടിയുടെയും മകളാണ് അനിത.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.