Latest News

  

ബംഗാട് താനത്തിങ്കാൽ തറവാട് തെയ്യം കെട്ടിന് കലവറ നിറച്ചു

പൊയിനാച്ചി: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ പൊയിനാച്ചി കൂട്ടപ്പുന്ന പ്രാദേശിക സമിതിയിൽ പെടുന്ന ബംഗാട് താനത്തിങ്കാൽ വയനാട്ടുകുലവൻ തറവാട്ടിൽ നടക്കുന്ന തെയ്യം കെട്ട് മഹോത്സവത്തിന് തുടക്കം കുറിച്ച് കലവറ നിറച്ചു.[www.malabarflash.com]

വ്യാഴാഴ്ച രാവിലെ 8.30 നും 9.30 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ കന്നികലവറ നിറച്ചു. തുടർന്ന് വിവിധ പ്രദേശങ്ങളിൽ നിന്ന് കലവറ ദ്രവ്യങ്ങൾ ഘോഷയാത്രയായി തറവാട്ടിലെത്തിച്ചു. 

മാർച്ച് 29 മുതൽ 31 വരെയാണ് തെയ്യംകെട്ട് മഹോത്സവം നടക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.