നീലേശ്വരം: പത്തുവയസുകാരനെ മദ്രസാഅധ്യാപകന്‍ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി. നീലേശ്വരത്തെ ഒരു മദ്രസയിലെ വിദ്യാര്‍ത്ഥിയെയാണ് അധ്യാപകനായ ഷവാദ്(28) പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.[www.malabarflash.com]
മദ്രസയിലെത്തിയ കുട്ടിയ ആരുമില്ലാത്ത സമയത്ത് തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ഷവാദ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അധ്യാപകന്‍ പീഡനത്തിന് ഇരയാക്കിയ സംഭവം വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുമായി നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തിയ രക്ഷിതാക്കള്‍ പരാതി നല്‍കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് മദ്രസാ അധ്യാപകനെ ബാലവിരുദ്ധ പീഡനനിയമ (പോക്‌സോ) പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് (രണ്ട്) മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
No comments:
Post a Comment